സ്‌നേഹിച്ച പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിന് യുവാവിന്‍റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്തു…!

ഇഷ്ടപ്പെട്ട യുവതിയുമായി യുവാവ് ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. യുവതിയുടെ വീട്ടുകാരാണ് യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്തത്. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നോജല്‍ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഇക്കഴിഞ്ഞ നവംബര്‍ 20ന് ആണ് ഗാസിയാബാദില്‍ പഠിച്ചിരുന്ന ഇരുപത്തിനാലുകാരിക്കൊപ്പം ഇരുപത്തിയാറുകാരനായ യുവാവ് ഒളിച്ചോടിയത്.

ഞാന്‍ ചെറുപ്പക്കാരി അയതുകൊണ്ടാവാം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്, മമ്മൂട്ടിയെ അപമാനിച്ചിട്ടില്ലെന്ന് നിലപാട് വ്യക്തമാക്കി പാര്‍വ്വതി..!

ഇതിന് പ്രതികാരമായി യുവാവിന്റെ 40കാരിയായ അമ്മയേയും പിതാവിനേയും സഹോദരനേയും സഹോദരീ ഭര്‍ത്താവിനേയും തട്ടിക്കൊണ്ടു പോയി. ഡിസംബര്‍ 19ന് തട്ടിക്കൊണ്ടുപോയ ഇവരെ ഭീഷണിപ്പെടുത്തുകയും യുവാവിന്റെ മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തുകയും ചെയ്തു.

ഡിസംബര്‍ 25ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനും കേസ് റജിസ്റ്റര്‍ ചെയ്തു. യുവതിയുടെ പിതാവ്, സഹോദരങ്ങള്‍, സഹോദര പുത്രന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*