സിയോക്സ് ‘ഡ്യുയോപിക്സ് എഫ് 1’ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍..!

സിയോക്സ് ‘ഡ്യുയോപിക്സ് എഫ് 1’ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. സ്റ്റണിങ് ബ്ലാക്ക്, സ്മാര്‍ട്ട് ബ്ലാക്ക് നിറങ്ങളില്‍ എത്തിയിരിക്കുന്ന സ്മാര്‍ട്ട്ഫോണിന് 7,499 രൂപയാണ് വില. ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ പ്രധാന സവിശേഷത. ആദ്യത്തെ ഡ്യുവല്‍ സെല്‍ഫി ക്യാമറ അവതരിപ്പിച്ച ഇന്ത്യന്‍ കമ്ബനിയായിരുന്നു സിയോക്സ്. ഡ്യുയോപിക്സ് സ്മാര്‍ട്ട്ഫോണിലായിരുന്നു ഡ്യുവല്‍ സെല്‍ഫി ക്യാമറ ആദ്യമായി സിയോക്സ് പരീക്ഷിച്ചത്.

5 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലെ, ആന്‍ഡ്രോയിഡ് 7.0, 2ജിബി റാം, 16ജിബി സ്റ്റോറേജ്, 8MP 2MP ഡ്യുവല്‍ സെല്‍ഫി ക്യാമറ, 8MP റിയര്‍ ക്യാമറ, 2,400mAh ബാറ്ററി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. മൈക്രോ സിം നാനോ സിം സപ്പോര്‍ട്ട് ചെയ്യുന്ന ഡ്യുവല്‍ സിം സംവിധാനമാണ് സിയോക്സ് ‘ഡ്യുയോപിക്സ് എഫ് 1’ ല്‍ ഉള്ളത്. പ്രോക്സിമിറ്റി സെന്‍സര്‍, ആക്സിലെറോമീറ്റര്‍, ആമ്ബിയന്റ് ലൈറ്റ് സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*