ശരവേഗം കുതിച്ച്‌ ഗ്രാസ്യ, 21 ദിവസത്തിനുള്ളില്‍ വിറ്റഴിച്ചത് 15000 യൂണിറ്റ്..!

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ പുതിയ സ്കൂട്ടറായ ഗ്രാസ്യയുടെ വില്‍പ്പന 21 ദിവസത്തിനകം 15,000 യൂണിറ്റ് കടന്നു. അര്‍ബന്‍ സ്കൂട്ടര്‍ എന്ന വിശേഷണത്തോടെ 125 സിസി ശ്രേണിയില്‍ ആക്ടീവയുടെ അതേ എന്‍ജിനില്‍ നവംബര്‍ രണ്ടാം വാരമായിരുന്നു ഗ്രാസിയയുടെ അവതരണം.

ഈ വിഭാഗത്തില്‍ ഒട്ടേറെ സവിശേഷതകളും പുതുമയുള്ള സ്റ്റൈലുമായി എത്തിയ ഗ്രാസ്യ പെട്ടെന്നു തന്നെ ഉപഭോക്താക്കളുടെ മനം കവര്‍ന്നുവെന്നും ആദ്യ സ്വീകരണത്തിന്റെ ആവേശത്തില്‍ ഗ്രാസ്യ, ഹോണ്ടയെ നേതൃത്വത്തിന്റെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ഉറപ്പുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

മുന്‍ഭാഗത്തുള്ള മൊബൈല്‍ ചാര്‍ജിങ് സോക്കറ്റും മള്‍ട്ടി ഫങ്ഷന്‍ ഫോര്‍ ഇന്‍ വണ്‍ കീ ഹോള്‍ഡറുമാണ് ഗ്രാസ്യയുടെ പ്രധാന സവിശേഷതകള്‍. പൂര്‍ണമായും എല്‍ഇഡി ഹെഡ്ലാമ്ബുകളും മൂന്നു തലങ്ങളിലായുള്ള എക്കോ സ്പീഡ് ഇന്‍ഡിക്കേറ്ററുമുള്ള ഇന്ത്യയിലെ ആദ്യ സ്കൂട്ടറാണ് ഗ്രാസ്യ. സ്റ്റാന്റേര്‍ഡ്, അലോയി, ഡിഎല്‍എക്സ് എന്നീ മൂന്ന് വകഭേദങ്ങുണ്ട് ഇതിന്. ആറു നിറങ്ങളില്‍ ലഭ്യമായ ഗ്രാസ്യയുടെ ഏറ്റവും ഉയര്‍ന്ന വകഭേദത്തിന് 65948 രൂപയാണ് കോഴിക്കോട് എക്സ്ഷോറൂം വില.

124.9 സിസി ഫോര്‍ സ്ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 6500 ആര്‍പിഎമ്മില്‍ 8.52 ബിഎച്ച്‌പി പവറും 5000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. വി-മാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. മണിക്കൂറില്‍ പരമാവധി വേഗത 85 കിലോമീറ്റര്‍. 40-50 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയും ഗ്രാസ്യ നല്‍കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*