സമയോചിതമായി കോമഡി പറഞ്ഞില്ലെങ്കില്‍ ഇങ്ങനെയിരിക്കും; മുകേഷിനെ അന്തസ് പഠിപ്പിച്ച് മത്സ്യതൊഴിലാളികള്‍..!

ജനങ്ങള്‍ വലിയ ദുരന്തം അനുഭവിക്കുമ്പോള്‍ സ്ഥലത്തെതിരുന്ന ജനപ്രതിനിധി നടന്‍ മുകേഷിനെതിരെ കനത്ത പ്രതിഷേധമുയരുന്നു. ജനവികാരം ഉയര്‍ന്നപ്പോള്‍ വളരെ വൈകി കടല്‍ക്ഷോഭം മൂലം ദുരിതത്തിലായവരെ കാണാന്‍ കൊല്ലം എംഎല്‍എ മുകേഷ് എത്തി.  വ്യാഴാഴ്ച്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോള്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു.
എന്നാല്‍ കൊല്ലത്തെ എല്‍.ഡി.എഫ് ജനപ്രതിനിധിയായ മുകേഷിനെ മാത്രം അവിടെ കണ്ടിരുന്നില്ല. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ മുകേഷ് സ്ഥലത്തെത്തിയപ്പോഴാകട്ടെ ജനങ്ങളില്‍ നിന്ന് കണക്കിന് കിട്ടുകയും കിട്ടി. വൈകിട്ടാണ് ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജനൊപ്പം വന്ന മുകേഷ് ലേല ഹാളിലെ കസേരയില്‍ ഇരുന്നു. എം.എല്‍.എ സ്ഥലത്ത് എത്താത്തിന്റെ രോഷം മല്‍സ്യതൊഴിലാളികള്‍ക്കിടയില്‍ ശക്തമായതിനിടയിലാണ് മുകേഷ് എത്തിയത്. എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? മല്‍സ്യതൊഴിലാളിയായ സ്ത്രീ ചോദിച്ചു. ഉടനേ വന്നു തമാശ ബംഗ്ലാവ് സ്‌റ്റൈല്‍ കോമഡി.
‘നമ്മള്‍ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ’ തമാശ രൂപേണ പരിഹാസം കലര്‍ന്ന മറുപടി. ഇതോടെ മല്‍സ്യതൊഴിലാളികളുടെ നിയന്ത്രണം വിട്ടു. പിന്നെ അവിടെ കേട്ട വാക്കുകളെല്ലാം പ്രസിദ്ധീകരണ യോഗ്യമല്ലാത്തതാണ്.
തുടര്‍ന്ന് സിപിഎം നേതാക്കള്‍ ഒരുവിധം എംഎല്‍എയെ ജനരോഷത്തില്‍ നിന്നും രക്ഷിച്ചെടുക്കുകയായിരുന്നു. പാതിരാത്രി ഫോണില്‍ വിളിച്ച് ശല്യം ചെയ്ത ആളെ മുന്‍പ് മുകേഷ് തെറി വിളിച്ചത് വാര്‍ത്തയായിരുന്നു. അന്ന് ശല്യക്കാരനോട് എംഎല്‍എ പറഞ്ഞ അന്തസ് വേണമെടാ എന്ന ഡയലോഗും ഹിറ്റായിരുന്നു.
സ്വന്തം കാര്യത്തില്‍ ആ അന്തസ്സ് എന്താണെന്ന് എംഎല്‍എയെ പഠിപ്പിച്ചിരിക്കുകയാണ് കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍. സ്വന്തം മണ്ഡലത്തിലേക്ക് എംഎല്‍എ തിരിഞ്ഞ് നോക്കുന്നില്ല എന്ന പരാതി ഇവിടുത്തുകാര്‍ക്ക് നേരത്തെ തന്നെയുണ്ട്. എംഎല്‍എയെ കാണാനില്ലെന്ന് പറഞ്ഞ് കൊല്ലം വെസ്റ്റ് ഹില്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടുക പോലുമുണ്ടായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*