സഹോദരിയെ കണ്മുന്നിലിട്ട് പീഡിപ്പിച്ചു, ഒന്നും ചെയ്യാനാകാതെ കൂടപ്പിറപ്പ്; വീട്ടിലെത്തിയതും യുവാവ്….

ഗുണ്ടകള്‍  സഹോദരിയെ കണ്മുന്നിലിട്ട് പീഡിപ്പിച്ചതിന്റെ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. ദില്ലിയിലെ ജീവന്‍പാര്‍ക്ക് സിര്‍സപൂറില്‍ താമസിക്കുന്ന ദീപക്​കുമാര്‍ (18) എന്നയാളാണ്​ ഫാനില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

സഹോദരിയുമൊത്ത് നടന്നുപോകുമ്ബോഴാണ് യുവാവിനെ നാലംഗ ഗുണ്ടാസംഘം ആക്രമിക്കുന്നത്. ഈ മാസം ഏഴിനായിരുന്നു ​സഹോദരിയെ നാലംഗ ഗുണ്ടാസംഘം പീഡിപ്പിച്ചിച്ചത്. കൂടെയുണ്ടായിരുന്ന ദീപകിന്​ സഹോദരിയെ ഇവരില്‍ നിന്ന്​ രക്ഷിക്കാനായില്ല. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.

സഹോദരിയെ പീഡിപ്പിച്ചതിന്‍റെ പേരില്‍ പ്രദേശത്തെ യുവാക്കളുമായുണ്ടായ കലഹം കുടുംബാംഗങ്ങള്‍ പൊലീസിനോട്​വെളിപ്പെടുത്തി​. സംഭവം പുറത്തുവന്നതോടെ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന്​ഒരുപറ്റം യുവാക്കള്‍ക്കെതിരെ പൊലീസ്​കേസെടുത്ത്​ അന്വേഷണം തുടങ്ങി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*