സന്നിധാനത്ത് പുഷ്പാഭിഷേകത്തിന് വന്‍ തിരക്ക്..! ഉദ്ദിഷ്ടകാര്യ സിദ്ധിക്കും, ഇഷ്ടസന്താനലബ്ദിയ്ക്കും, സര്‍വൈശ്വര്യത്തിനുമായി ഭക്തര്‍ നടത്തുന്ന വഴിപാടാണിത്…

അയ്യപ്പന് സമര്‍പ്പിക്കാന്‍ വിവിധ തരം പൂക്കള്‍ ശബരിമലയിലെത്തുന്നത് തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ നിന്നും.ദിവസേന 400 മുതല്‍ 600 കിലോവരെ പൂക്കളാണ് ഇവിടെ നിന്നും സന്നിധാനത്ത് എത്തിക്കുന്നത്.

തെച്ചി,തുളസി, താമര, മുല്ല, അരളി, റോസ്, ജമന്തി, കൂവള ഇല. തുടങ്ങിയ പൂജക്കുള്ള മുഴുവന്‍ പൂക്കളും ഡിണ്ടിഗലില്‍ നിന്നുമാണ് കൊണ്ടുവരുന്നത്.പ്രത്യേകം തയ്യാറാക്കിയ ശീതീകരിച്ച ലോറിയിലാണ് ഇവ കൊണ്ടുവരുന്നത്.അതേ സമയം സന്നിധാനം അലങ്കരിക്കാനുള്ള പൂക്കള്‍ ബാംഗ്ലൂരില്‍ നിന്നുമാണ് വരുന്നത്.

ശബരിമല; പിന്നിലെ വേദരഹസ്യം..

ഭഗവാന് പ്രത്യേകമായി ചാര്‍ത്താനുള്ള ഏലക്കാ മാല, ചന്ദനമാല, രാമച്ചമാല, തലയില്‍ വയ്ക്കുന്ന കിരീടം എന്നിവ ഭഗവാന് ചാര്‍ത്തിയതിന് ശേഷം ഭക്തര്‍ക്ക് വീട്ടില്‍ കൊണ്ടുപോയി സൂക്ഷിക്കാമെന്നതിനാല്‍ ഈ പൂജക്ക് വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്

വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നടക്കുന്ന അതിശ്രേഷ്ഠമായ ചടങ്ങാണ് പുഷ്പാഭിഷേകം. വിവിധതരം പുഷ്പങ്ങള്‍ കൊണ്ട നടക്കുന്ന ഈ ചടങ്ങ് അയ്യപ്പവിഗ്രഹത്തെ കുളിരണിയിക്കും.വിവധ വര്‍ണങ്ങളിലുള്ള പുഷ്പങ്ങളാല്‍ അഭിഷിക്തനായിരിക്കുന്ന അയ്യപ്പസ്വാമി ഭക്തര്‍ക്ക് വേറിട്ട ദര്‍ശനമാണ്.

ഉദ്ദിഷ്ടകാര്യ സിദ്ധിക്കും, ഇഷ്ടസന്താനലബ്ദിയ്ക്കും, സര്‍വൈശ്വര്യത്തിനുമായി ഭക്തര്‍ നടത്തുന്ന വഴിപാടാണിത്. പുഷ്പാഭിഷേകം നടത്തി സായൂജ്യം അടയുന്നതിനുള്ള ഭക്തരുടെ തിരക്ക് ഓരോ വര്‍ഷവും വര്‍ധിച്ച്‌ വരികയാണ്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കാനന ക്ഷേത്രമായ ശബരിമലയില്‍ ആറുതരം പുഷ്പങ്ങളാണ് അഭിഷേകം ചെയ്യുന്നത്. താമര,അരളി, മുല്ല,ചെത്തി, തുളസി,റോസ് , ജെമന്തി, എന്നിവയും ലഭ്യതയനുസരിച്ച്‌ കൂവളത്തിന്റെ ഇലയും ഇതില്‍ ഉള്‍പ്പെടും. 10,000 രൂപയാണ് ഇതിനുള്ള നിരക്ക്. പണം ദേവസ്വം കൗണ്ടറിലോ ഓണ്‍ലൈനായോ അടയ്ക്കാവുന്നതാണ്. പുഷ്പം ദേവസ്വം ബോര്‍ഡ് കരാറുകാര്‍ ഭക്തര്‍ക്ക് ലഭ്യമാക്കും.

ഏകാദശി വ്രതം എടുത്താല്‍ കുടുംബത്തിന് ഐശ്വര്യമുണ്ടാകും..! വ്രതം അനുഷ്ഠിക്കുമ്ബോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം..! 

ഒരു ടിക്കറ്റിന് പരമാവധി ആറുപേര്‍ക്ക് സോപാനത്തില്‍ കയറിനിന്ന് ചടങ്ങ് ദര്‍ശിക്കാം.ഈ സമയത്ത് വഴിപാടുകാരല്ലാതെ ആരെയും സോപാനത്ത് കയറ്റില്ല. തമിഴ്നാട്, ബംഗളുരു എന്നിവിടങ്ങളില്‍ നിന്നാണ് ഇതിനാവശ്യമായ പൂവ് സന്നിധാനത്ത് എത്തിക്കുന്നത്. വിഗ്രഹത്തില്‍ പുഷ്പങ്ങള്‍ അഭിഷേകം ചെയ്ത് കര്‍പ്പൂര ദീപം ഉഴിഞ്ഞ് അഭിഷേകം ചെയ്ത പൂക്കള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദ കേരള മലയാളം പ്ലാന്റേഷന്‍ എന്ന സ്ഥാപനമാണ് പുഷ്പാഭിഷേകത്തിനുള്ള കരാര്‍ എടുത്തിരിക്കുന്നത്. ചടങ്ങ് നടത്താന്‍ ആഗ്രഹമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ എക്സിക്യൂട്ടീവ് ഓഫീസര്‍, ശബരിമല എന്ന വിലാസത്തിലോ, 04735 202026 എന്ന ഫോണ്‍ നമ്ബറിലോ ലഭിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*