Breaking News

റെയില്‍ പാളത്തില്‍ രാത്രി ഒരു പെണ്‍കുട്ടിയുടെ ബോഡി അടുത്ത് ചെന്ന യുവാവ് കാഴ്ച കണ്ട് ഞെട്ടി…

2012 ജനുവരി-7. രാത്രി നേരം. മധ്യപ്രദേശിലെ ഉജ്ജൈനിൽ നിന്നൂം ഏകദേശം 20 കിലോമീറ്റർ അകലലെയുള്ള ചെറിയൊരു റെയിൽ വേ സ്റ്റേഷനായ “മസ്കി“യിലെ തന്റെ ഓഫീസീൽ ഉറക്കച്ചടവോടെ ജോലിയിൽ വ്യാപൃതനാണു മാസ്റ്റർ. അപ്പോഴാണു ഒരു ഗാർഡ് അങ്ങോട്ട് തിരക്കിട്ടു കയറിവന്നത്, അയാൾ പരിഭ്രാന്തനായിരുന്നു.

“പ്ലാറ്റ്ഫോമിനപ്പുറം പാളത്തിൽ ഒരു ബോഡി കിടക്കുന്നു സർ“. സ്റ്റേഷൻമാസ്റ്റർ ഒരു ഞെട്ടലോടെ എഴുനേറ്റു. വളരെ ചെറിയ സ്റ്റേഷനാണു. യാത്രക്കാരും കുറവാണു. ഇതു വരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലല്ലോ. ടോർച്ചുമായി അയാളും ഗാർഡുംകൂടി നടന്നു. സ്റ്റേഷനിൽ നിന്നും അൽപ്പം അകലത്തായി പാളത്തിനരുകിൽ ഒരു ശരീരം കിടക്കുന്നത് അയാൾ ടോർച്ച് വെളിച്ചത്തിൽ കണ്ടു. അടുത്തു പോകാൻ ധൈര്യമുണ്ടായില്ല. അയാൾ വേഗം ഓഫീലെത്തി ഉജ്ജയിൻ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.

പ്രഭാതമായി പൊലീസെത്താൻ. ജനുവരിയിലെ കൊടും തണുപ്പത്ത്, മഞ്ഞിന്റെ മരവിപ്പിൽ നിശ്ചേഷ്ടയായ ഒരു യുവതിയുടെ ജഡമായിരുന്നു അവിടെ കിടന്നിരുന്നത്. ചുവന്ന കുർത്തയും കോട്ടും ധരിച്ചിട്ടുണ്ട്. പരിക്കേറ്റ് തകർന്നിരുന്നു. ആരോ നിലത്തു കൂടി വലിച്ചുകൊണ്ടു പോയതു പോലെ തോന്നിക്കുന്ന അടയാളങ്ങളുണ്ട്. ആളെ ആളെ ത്തിരിച്ചറിയാവുന്ന യാതൊന്നും ആ ബോഡിയിൽ നിന്നും ലഭിച്ചില്ല.

പൊലീസ് ഉടനെ തന്നെ ആ ബോഡി തൊട്ടടുത്ത സർക്കാർ ആശുപത്രിയിലേയ്ക്കു മാറ്റി. ഫോറെൻസിക് വിദഗ്ധൻ ഡോ. ബി. ബി. പുരോഹിതിന്റെ നേതൃത്വത്തിൽ മൂന്നു ഡോക്ടർ മാരുടെ (ഡോ. ഓ.പി. ഗുപ്ത- മെഡിക്കൽ ഓഫീസർ, ഡോ. അനിതാ ജോഷി – ഗൈനക്കോളജിസ്റ്റ്) ഒരു ടീം പോസ്റ്റ് മോർട്ടം നടത്തി. അവരുടെ കണ്ടെത്തലുകൾ ഇപ്രകാരമായിരുന്നു:

21- 25 വയസ്സു പ്രായം. മൂക്കിൽ രക്തം കട്ടപിടിച്ചതായി കാണപ്പെട്ടു. നാവു കടിച്ചുപിടിച്ച  സ്ഥിതിയിലായിരുന്നു. ചുണ്ട് ചതഞ്ഞിരുന്നു. നഖം കീറിയതു പോലുള്ള പാടുകൾമുഖത്തു കാണാനുണ്ട്. ശ്വാസം മുട്ടിയാണു മരണം സംഭവിച്ചിരിയ്ക്കുന്നത്. ഒരു കൊലപാതകമാകാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ദിവസങ്ങൾ കഴിഞ്ഞിട്ടും ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ക്രൈം സീനിൽ നിന്നുമുള്ള് ജഡത്തിന്റെ ചിത്രവുമായി പൊലീസ്  ഒരു നോട്ടീസ് പലയിടത്തും ഒട്ടിച്ചു. ആരും അന്വേഷിച്ചു വരാത്തതിനെ തുടർന്ന് ബോഡി സംസ്കരിച്ചു.

മധ്യപ്രദേശിന്റെ ഉൾഭാഗത്തുള്ള ഒരു ചെറു നഗരമാണു മേഘ്നഗർ, റിട്ടയേർഡ് അധ്യാപകനായ മേഹ്താബ് സിംഗ് ദാമോർ അവിടെയാണു താമസം. അദ്ദേഹത്തിന്റെ പുത്രി 19 കാരിയായ നമ്രത ദാമോർ, ഇൻഡോറിലുള്ള മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജിലാണു പഠിയ്ക്കുന്നത്. അവളെ കാണാനും വിശേഷങ്ങൾ അറിയാനുമായി അദ്ദേഹം മകൻ ഓം പ്രകാശിനെ ഇൻഡോറിലെക്കയച്ചു. കോളേജിലെത്തിയ അവനു പക്ഷേ സഹോദരിയ കാണാനില്ല എന്ന വിവരമാണു ലഭിച്ചത്. സുഹൃത്തുക്കളൊടും സുഹൃത്തുക്കളൊടും മറ്റും നടത്തിയ അന്വേഷനവും ഫലവത്താകാതായില്ല.

ജനുവരി 12 നു, ഇൻഡോർ പൊലീസിൽ ഒരു “മിസ്സിംഗ് പേർസൻ“ പരാതി സമർപ്പിയ്ക്കപ്പെട്ടു. അപ്പോഴാണു ഉജ്ജൈയിൻ പൊലീസിൻ നിന്നും, ഒരു അജ്ഞാത യുവതിയുടെ ബോഡി കണ്ടെത്തിയ വിവരം അറിയുന്നത്. വിവരമറിഞ്ഞ് നമ്രതയുടെ ഓം പ്രകാശും അങ്ങോട്ട് തിരിച്ചു. ഉജ്ജയിൻ തെരുവിലൂടെ നടക്കുമ്പോൾ വഴിയരുകിൽ ഒട്ടിച്ചിരുന്ന ചില നോട്ടീസുകൾ അവന്റെ ശ്രദ്ധയിൽ പെട്ടു. അതു തന്റെ സഹോദരിയാണെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. നമ്രതയുടെ ബോഡി പുറത്തെടുത്തു. ഓം പ്രകാശ് സഹോദരിയെ തിരിച്ചറിഞ്ഞു.

അധികം വൈകാതെ പൊലീസ് അന്വേഷണമാരംഭിച്ചു.

റെയിൽ വേയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ, ജനുവരി .7നു നമ്രത ഉജ്ജൈയിനിലേയ്ക്കു ഒരു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു എന്നു മനസ്സിലായി. അവളുടെ കോൾ ലിസ്റ്റ് പരിശോധിച്ചതിൽ നിന്നും, അന്നേ ദിവസം നിരവധി തവണ കോൾ ചെയ്ത നാലു പേരെ പൊലീസ് കണ്ടെത്തി. ദേവ് സിസോദിയ, യാഷ് ദേശ് വാല,ഡോ. വിഷാൽ വർമ്മ, അലേക് എന്നിവരായിരുന്നു അത്. കൂടാതെ, അന്നേ ദിവസം നമ്രതയുടെ കമ്പാർട്ട്മെന്റിൽ തന്നെ യാത്ര യാത്ര ചെയ്തിരുന്ന ശ്രദ്ധ കേശർവാണി എന്ന സ്ത്രീയെയും സ്ത്രീയെയും കണ്ടെത്തി. നമ്രതയുടെ മൊബൈൽ ആ സ്ത്രീയുട പക്കൽ നിന്നു കണ്ടെടുത്തു. പൊലീസ് അവരെ ചോദ്യം ചെയ്തു.

അന്ന് ആ കമ്പാർട്ട്മെന്റിൽ ആളുകൾവളരെ കുറവായിരുന്നു എന്നു അവർ പറഞ്ഞു. നമ്രതയെ അവർ ശ്രദ്ധിച്ചിരുന്നു. അവരുടെ അടുത്തു തന്നെ ആയിരുന്നു അവളും ഇരുന്നത്. ആരോടൊ അവൾ ഇടയ്ക്കിടെ ഫോണിൽ സംസാരിക്കുണ്ടായിരുന്നു. ആ രാത്രിയിൽ ഉജ്ജൈയിൻ സ്റ്റേഷനിൽ അവൾ ഇറങ്ങി. പിന്നീടാണു അവളുടെ മൊബൈൽ മറന്നു വെച്ചിരിയ്ക്കുന്നത് കാണുന്നത്. അങ്ങനെയാണത് തന്റെ കൈവശം എത്തിയതെന്നായിരുന്നു ശ്രദ്ധ കേശർവാണിയുടെ മൊഴി.

കോൾ ലിസ്റ്റിൽ കണ്ടപ്രകാരം സംശയിയ്ക്കപ്പെടാവുന്ന നാലു പേരെയും പൊലീസ് ചോദ്യം ചെയ്തു. അതിൽ നിന്നും ഒരു കാര്യം മനസ്സിലായി, ഡോ. വിഷാൽ വർമ്മയുമായി നമ്രതയ്ക്കു വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. അവൾ ആദ്യം പഠിച്ചു കൊണ്ടിരുന്ന ഗ്വാളിയോർ മെഡിക്കൽ കോളേജിൽ നിന്നും ഇൻഡോർ മഹാത്മ ഗാന്ധി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റം വാങ്ങിക്കൊത്തതും അയാളായിരുന്നു.

ഇത്രയും എത്തിയതോടെ അന്വേഷണത്തിന്റെ വേഗത കുറഞ്ഞു. കേസ് ഇഴയാൻ തുടങ്ങി. അതോടെ, തന്റെ മകളുടെ മരണത്തെപ്പറ്റി വിശദമായി അന്വേഷക്കണമെന്നാവശ്യപ്പെട്ട് മേഹ്താബ് സിംഗ് ദാമോർ ജില്ല പൊലീസ് സൂപ്രണ്ടിനു പരാതി നൽകി. പൊലീസിന്റെ നിർദ്ദേശപ്രകാരം, മധ്യപ്രദെശ് മെഡിക്കോ ലീഗൽ ഇൻസ്റ്റിറ്റ്യൂട്ട് നമ്രതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം പുതിയൊരു റിപ്പോർട്ട്  നൽകി. അതിന്റെ തലവനായിരുന്ന ഡോ.ബി.എസ്.ബഡ്‌കൂർ ആണു റിപ്പോർട്ട് സമർപ്പിച്ചത്. അതില്‍ പറയുന്നത് മറ്റൊരു കണ്ടെത്തലായിരുന്നു.

നമ്രതയുടെ ബോഡി കണ്ടെത്തിയ സ്ഥലം ഡോ. ബഡ്കൂർ സന്ദർശിസന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ നിഗമനത്തിൽ അവൾ ട്രെയിനിൽ നിന്നും ചാടിയതായിരിയ്ക്കാം. അവളുടെ ശരീരത്തിലെ പരിക്കുകൾ പ്രകാരം അങ്ങനെയാണു കരുതാനാവുക. തന്റെ പ്രണയബന്ധത്തെ, അവളുടെ പിതാവ് എതിർത്തിരുന്നുവത്ര. അതിൽ മനം നൊന്ത് അവൾ ആത്മഹത്യ ചെയ്തതായിരിയ്ക്കാം.

ഈ റിപ്പോർട്ടിനെക്കുറിച്ച് അറിഞ്ഞ ഡോ. പുരോഹിത് (ആദ്യം പോസ്റ്റ്മോർട്ടം നടത്തിയ സംഘത്തലവൻ) പറഞ്ഞത്, ഞങ്ങൾ മൂന്നു പേർക്കും 25 വർഷത്തിലധികം സർവീസുണ്ട്, അതിൻ പ്രകാരം ഉറപ്പിച്ചു പറയാനാകും, ഇതൊരു സാധാരണ മരണമാകുവാനുള്ള സാധ്യത 1% പോലുമില്ല. ഇത് തികഞ്ഞ ഒരു നരഹത്യ കേസാണ്. എന്തായാലും ഡോ. ബഡ്കൂറിന്റെ റിപ്പോർട്ട് പ്രകാരം, പൊലീസ് നമ്രതയുടെ മരണം ആത്മഹത്യ കേസായി രജിസ്റ്റർ ചെയ്തു. ഫയൽ ക്ലോസ് ചെയ്തു.

എന്തിനായിരുന്നു ആ രാത്രി നമ്രത ഉജ്ജൈനിൽ ട്രെയിൻ ഇറങ്ങിയത്? അവിടെ നിന്നും 20 കിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിൽ അവളുടെ മൃതശരീരം എങ്ങനെ വന്നു? മെഡിക്കൽ സീറ്റിനായി പറഞ്ഞ തുക മുഴുവൻ നൽകാത്തതിനാൽ അവൾ വധിയ്ക്കപ്പെട്ടതാണോ? ആരാണവളെ കൊലപ്പെടുത്തിയത്? ഈ ചോദ്യങ്ങൾക്ക് ഇന്നും ഉത്തരമില്ല.

വ്യാപം അന്വേഷണം ഇപ്പോൾ സി.ബി.ഐ ആണു നടത്തുന്നത്. അതിനോടനുബന്ധിച്ചുള്ള ദുരൂഹമരണങ്ങളും അവർ അന്വേഷിയ്ക്കുന്നു, ഒപ്പം നമ്രതയുടെ മരണവും. ഇവയ്ക്കെല്ലാം എന്നെങ്കിലും ഉത്തരം കണ്ടെത്താനാമെന്ന പ്രതീക്ഷ വളരെ അകലെയാണ്..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*