ലൗ ജിഹാദ് ആരോപിച്ച്‌ മുസ്ലിം യുവാവിനെ മഴുകൊണ്ട് വെട്ടി; തലങ്ങും വിലങ്ങും വെട്ടേറ്റ് വീണ യുവാവിനെ തീകൊളുത്തിക്കൊന്ന; ദൃശ്യങ്ങള്‍ പകര്‍ത്തി (വിഡിയോ)

ലൗജിഹാദ് ആരോപിച്ച്‌ രാജസ്ഥാനില്‍ യുവാവിനെ മഴുകൊണ്ട് വെട്ടി വീഴ്ത്തിയ ശേഷം തീകൊളുത്തി കൊന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലാണ് നാടിനെ നടുക്കുന്ന കൊലപാതക രംഗങ്ങള്‍ അരങ്ങേറിയത്.

പശ്ചിമബംഗാള്‍ സ്വദേശിയും രാജ്സമന്ദില്‍ കരാര്‍ ജീവനക്കാരനുമായ മുഹമ്മദ് അഫ്രസുല്‍ എന്ന യുവാവാണ് ക്രൂരമായി അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. ശംഭുലാല്‍ രേഗര്‍ എന്ന മറ്റൊരു യുവാവാണ് കൊലപാതകം നടത്തിയത്. അഫ്രസുലിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ശംഭുലാലിന്റെ സുഹൃത്താണ് മൊബൈലില്‍ പകര്‍ത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവത്തെക്കുറിച്ച്‌ പ്രത്യേക സംഘം അന്വേഷിക്കുമെന്നും രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്താരിയ പറഞ്ഞു.

ശംഭുലാലിന്റെ സഹോദരിയുമായി അഫ്രസുലിന് പ്രണയബന്ധമുണ്ടെന്ന് ആരോപിച്ചാണഅ കൊല നടത്തിയത്. ജോലി നല്‍കാമെന്നു പറഞ്ഞ് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരികയും മഴു ഉപയോഗിച്ച്‌ ശരീരത്തില്‍ വെട്ടി നിലത്തു വീഴ്ത്തുകയുമായിരുന്നു. ശംഭുലാലിന്റെ ആക്രമണത്തെ ചെറുത്തു നില്‍ക്കാന്‍ പോലും അഫ്രസൂലിന് ആയില്ല. അത്ര വേഗത്തിലായിരുന്നു ആക്രമണം. വെട്ടേറ്റ് നിലത്ത് വീണയുടന്‍ തീകൊളുത്തുകയും ചെയ്തു

ആക്രമത്തില്‍ നിലത്തുവീണ അഫ്രസുല്‍ നിലവിളിക്കുന്നതും ജീവനുവേണ്ടി യാചിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കൊലപാതകി വീഡിയോയില്‍ സംസാരിക്കുന്നുമുണ്ട്. കൊലപാതകം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് ശംഭുലാലിന്റെ സുഹൃത്താണ്.

താങ്കൾ മുസൽമാനാണോ ? എന്ന അവരുടെ ചോദ്യത്തിൽ എനിക്കെന്തോ പന്തികേട്‌ തോന്നി… ഇത് തീര്‍ച്ചയായും നിങ്ങള്‍ വായിക്കണം…

ശംഭുലാലിന്റെ സഹോദരിയുമായി മുഹമ്മദ് അഫ്രസുലിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് പകുതിയോളം കത്തിക്കരിഞ്ഞ മൃതദേഹവും ഒരു മഴുവും സ്കൂട്ടറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രാജ്നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*