Breaking News

രാഹുല്‍ഗാന്ധിയെ പരിഹസിച്ച കോടിയേരിക്ക് വി ടി ബല്‍റാമിന്റെ ചുട്ടമറുപടി..!

രാഹുല്‍ഗാന്ധിയെ പരിഹസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചുട്ടമറുപടിയുമായി വി ടി ബല്‍റാം എംഎല്‍എ രംഗത്ത്. കടുത്ത ഭാഷയില്‍ തന്നെയാണ് കോടിയേരിയെ ബല്‍റാം നേരിട്ടിരിക്കുന്നത്. സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്ബനികളുടെ തലപ്പത്തേക്ക് നേരിട്ട് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനും സമ്ബാദിക്കാനുമല്ല രാഹുല്‍ ഗാന്ധി ഈ നിയോഗമേറ്റെടുക്കുന്നതെന്നും ഫാഷിസം അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ രാജ്യത്തെ വിഴുങ്ങുന്ന ഒരു കാലത്ത്, മതത്തിന്റെ പേരില്‍ മനുഷ്യന്‍ പച്ചക്ക് ചുട്ടെരിക്കപ്പെടുന്ന കാലത്ത്, ഒരു നാടിന്റെ നിലനില്‍പ്പിനായുള്ള വലിയ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കുക എന്ന അങ്ങേയറ്റം ശ്രമകരമായ ഉത്തരവാദിത്തമാണ് സത്യസന്ധതയും വിനയവും മര്യാദയും കൈമുതലായ ആ ചെറുപ്പക്കാരന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ബല്‍റാം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം കോടിയേരിക്ക് മറുപടി നല്‍കിയത്.

നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാതാകുമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. ഈ പ്രസ്ഥാവനയെ ആണ്് കടുത്ത ഭാഷയില്‍ കോടിയേരി വിമര്‍ശിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് റിസര്‍വ് ചെയ്തിരിക്കുയാണെന്നും കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയായി മാറിയെന്നും കോടിയേരി പരിഹസിച്ചിരുന്നു.

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന നിലപാട് സ്വീകരിച്ച സിപിഎമ്മിനെയും അദ്ദേഹം കണക്കറ്റ് പരിഹസിച്ചു. ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുക എന്നത് ഫൂളിഷ് ബ്യൂറോയുടെ അവകാശമാണല്ലോ. എന്നാല്‍ നിങ്ങളിപ്പോള്‍ ഉന്നയിക്കുന്ന ഈ മട്ടിലുള്ള വ്യക്ത്യധിക്ഷേപങ്ങളും ആസൂത്രിത നുണപ്രചരണങ്ങളും വര്‍ഷങ്ങളോളം അനുഭവിച്ച്‌ അതിനെ സ്വന്തം ആത്മാര്‍ത്ഥത കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും മറികടന്നാണ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അദ്ദേഹം വീണ്ടും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇന്നത്തെ അംഗീകാരം നേടിയെടുത്തതെന്ന് മറക്കണ്ട.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡണ്ടിന്റെ യോഗ്യതക്ക് ഒരു ഈര്‍ക്കിലി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെ’ന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

മുന്‍ എല്‍.ഡി.എഫ് എംഎല്‍എ മുന്നണിയെ വഞ്ചിച്ച്‌ ബിജെപിയോടൊപ്പം ചേര്‍ന്ന് കേന്ദ്രമന്ത്രിയായാല്‍ അഭിനന്ദനങ്ങളുടെ പൂമൂടല്‍. ബിജെപിയുടെ മുന്‍ ദേശീയാധ്യക്ഷന്‍ അവരുടെ എംപിമാരുടെ വോട്ട് കൊണ്ട് സുനിശ്ചിതമായ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അപ്പോഴും അഭിനന്ദനങ്ങളുടെ പൂമൂടല്‍. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടാല്‍ പരിഹാസം, പുച്ഛം, അധിക്ഷേപം.

ബഹുമാനപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ ഒന്നോര്‍ക്കണം, സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്ബനികളുടെ തലപ്പത്തേക്ക് നേരിട്ട് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനും സമ്ബാദിക്കാനുമല്ല രാഹുല്‍ ഗാന്ധി ഈ നിയോഗമേറ്റെടുക്കുന്നത്. ഫാഷിസം അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ രാജ്യത്തെ വിഴുങ്ങുന്ന ഒരു കാലത്ത്, മതത്തിന്റെ പേരില്‍ മനുഷ്യന്‍ പച്ചക്ക് ചുട്ടെരിക്കപ്പെടുന്ന കാലത്ത്, ഒരു നാടിന്റെ നിലനില്‍പ്പിനായുള്ള വലിയ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കുക എന്ന അങ്ങേയറ്റം ശ്രമകരമായ ഉത്തരവാദിത്തമാണ് സത്യസന്ധതയും വിനയവും മര്യാദയും കൈമുതലായ ആ ചെറുപ്പക്കാരന്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ പിന്നലെയുള്ളത് ഒരു നാടിന്റെ പ്രതീക്ഷകളും പിന്നെയൊരുപക്ഷേ ഒരു മരണവുമാണെന്ന് നല്ലവണ്ണം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് പ്രിയപ്പെട്ടവരുടെ രക്തസാക്ഷിത്ത്വത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് അയാള്‍ കടന്നുവരുന്നത്.

നിങ്ങള്‍ കൂടെ നില്‍ക്കണ്ട, പതിവ് പോലെ കോണ്‍ഗ്രസ് വിരുദ്ധത നൂറ്റൊന്ന് തവണ ആവര്‍ത്തിച്ച്‌ ബിജെപിക്ക് കരുത്ത് പകര്‍ന്നോളൂ. അല്ലെങ്കിലും ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുക എന്നത് ഫൂളിഷ് ബ്യൂറോയുടെ അവകാശമാണല്ലോ. എന്നാല്‍ നിങ്ങളിപ്പോള്‍ ഉന്നയിക്കുന്ന ഈ മട്ടിലുള്ള വ്യക്ത്യധിക്ഷേപങ്ങളും ആസൂത്രിത നുണപ്രചരണങ്ങളും വര്‍ഷങ്ങളോളം അനുഭവിച്ച്‌ അതിനെ സ്വന്തം ആത്മാര്‍ത്ഥത കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും മറികടന്നാണ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അദ്ദേഹം വീണ്ടും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇന്നത്തെ അംഗീകാരം നേടിയെടുത്തതെന്ന് മറക്കണ്ട. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡണ്ടിന്റെ യോഗ്യതക്ക് ഒരു ഈര്‍ക്കിലി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*