Breaking News

പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ ലിവര്‍പൂള്‍ പോരാട്ടം..!

പ്രീമിയര്‍ ലീഗിലെ വമ്ബന്മാര്‍ ഇന്ന് നേര്‍ക്കുനേര്‍.  ആഴ്സണല്‍ ഇന്ന് ലിവര്‍പൂളിനെ നേരിടും. ആഴ്സണലിന്റെ മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. പുലര്‍ച്ചെ 1.15 നാണ് മത്സരം കിക്കോഫ്. ഓഗസ്റ്റില്‍ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് തങ്ങളെ നാണം കെടുത്തിയ ലിവര്‍പൂളിന് മറുപടി നല്‍കാനുള്ള അവസരമാണ് ആഴ്സണലിന് ഇത്.

സ്ട്രൈക്കര്‍ ഒലിവിയെ ജിറൂദിന് ഇന്ന് കളിക്കാനാവില്ല. ഫ്രാന്‍സിസ് കോകാലിനും ഇന്ന് കളിച്ചേക്കില്ല. ഇരുവര്‍ക്കും പരിക്കാണ്. പക്ഷെ പരിക്ക് മാറി മുസ്താഫി തിരിച്ചെത്തുന്നത് വെങ്ങര്‍ക്ക് ആശ്വാസമാവും. ലിവര്‍പൂളിനും പരിക്ക് പ്രശ്നമാണ്. ഫിര്‍മിനോ, മാറ്റിപ്, ഡാനിയേല്‍ സ്റ്ററിഡ്ജ് എന്നിവര്‍ പരിക്ക് കാരണം കളിച്ചേക്കില്ല. ആദം ലല്ലാന പരിക്ക് മാറി എത്തിയിട്ടുണ്ട്.

ഓഗസ്റ്റില്‍ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോള്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ജയം കണ്ടത്. പക്ഷെ ആഴ്സണല്‍ നിരയില്‍ ഓസില്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് വെങ്ങര്‍ക്ക് തുണയാകും. സീസണ്‍ തുടക്കത്തില്‍ ഏറെ ഗോളുകള്‍ വഴങ്ങിയ ലിവര്‍പൂള്‍ പ്രതിരോധം പക്ഷെ സമീപകാലത്തായി മികച്ച ഫോമിലാണ്. സലാഹും കുട്ടീഞ്ഞോയും ഫോം തുടര്‍ന്നാല്‍ ആഴ്സണലിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഓക്സലൈഡ് ചെമ്ബര്‍ലിനും ആദ്യ ഇലവനില്‍ ഉണ്ടാവും. പഴയ തട്ടകത്തിലേക്ക് മടങ്ങിമ്ബോള്‍ ചെമ്ബര്‍ലിനും മികച്ച ഫോമിലാണ്. ലിവര്‍പൂളില്‍ മധ്യനിരയില്‍ കളിക്കുന്ന താരം ക്ളോപ്പിന് കീഴില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ലീഗില്‍ 4,5 സ്ഥാനങ്ങളിലാണ് ലിവര്‍പൂളും ആഴ്സണലും. ഇന്ന് ജയിക്കാനായാല്‍ ആഴ്സണലിന് പോയിന്റ് ടേബിളില്‍ ലിവര്‍പൂളിനെ മറികടക്കാനാവും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*