പൊറോട്ട തിന്നൂ, നൃത്തമാടൂ… ‘കലക്ടര്‍ ബ്രോ’

സത്യവും പൊറോട്ടയും ഇങ്ങനെയാണ്.

ഏറെ അടിച്ചമർത്തലുകൾക്ക്‌ ശേഷമാണ്‌ തിരിച്ചറിവ്‌ ഉണ്ടാവുന്നത്‌. പൊറോട്ടക്ക്‌ വേണ്ടി ശബ്ദം ഉയർത്തിയവർ മാപ്പ്‌ പറഞ്ഞ്‌ കണ്ടം വഴി ഓടുന്ന നാടാണിത്‌. ഓടുന്ന വഴി വീഴല്ലേ വ്രണപ്പെടല്ലേ എന്നാണ്‌ പ്രാർത്ഥന. ഏതായാലും സന്തോഷമുണ്ട്‌, ഒടുക്കം സത്യം പുറത്ത്‌ വന്നതിൽ.

താങ്കൾ മുസൽമാനാണോ ? എന്ന അവരുടെ ചോദ്യത്തിൽ എനിക്കെന്തോ പന്തികേട്‌ തോന്നി… ഇത് തീര്‍ച്ചയായും നിങ്ങള്‍ വായിക്കണം…

പൊറോട്ടാ വിമർശകർ ഒരു തരം മൈദാവിദ്വേഷത്തിൽ അന്ധമായി വിശ്വസിക്കുന്നതായി തോന്നിയിട്ടുണ്ട്‌. ഇവർ യഥാർത്ഥ മൈദാതീവ്രവാദികളാണ്.  ഈ വിഷയത്തിൽ ശാസ്ത്രീയമായിട്ട്‌ സംസാരിക്കുമ്പോൾ ബ്ബബ്ബബ്ബ…

ആണ്‌ പലപ്പോഴും മറുപടി. അയാൾ പറഞ്ഞു, ഇന്ന മാസികയിൽ കണ്ടു എന്നൊക്കെ പറഞ്ഞ്‌‌ അന്ധമായി പലതും കോട്ട്‌ ചെയ്യുന്നതിൽ കാര്യമില്ല‌, കാരണവും ഇല്ല. ലോജിക്കുമില്ല. ഒരു തരം വല്ലാത്ത വിശ്വാസം മാത്രമേ ഉള്ളൂ– പൊറോട്ട മോശമാണെന്ന്. എന്നാൽ അവസരം കിട്ടിയാൽ ഈ വിമർശനങ്ങൾ ഉയർത്തുന്നവർ തന്നെ പൊറോട്ട കഴിക്കുന്നില്ലേ? അതിന്റെയൊക്കെ ചിത്രങ്ങൾ നമ്മൾ കണ്ടിട്ടില്ലേ? ണ്ട്‌. ണ്ട്.

നടുറോട്ടിൽ “തട്ട്‌കട-പൊറോട്ട”, അതും വളരെ പെട്ടെന്ന് തട്ടിക്കൂട്ടി ഉണ്ടാക്കുന്ന പൊറോട്ട കഴിക്കുന്നതിനോടാണ്‌ പൊതുവേ എതിർപ്പ്‌. പൊറോട്ട തിന്നാൽ സൂക്കേട്‌ വരും, കൊളസ്‌ട്രോൾ വരും, ഹൃദയാഘാതം വരും, പക്ഷാഘാതം വരും, എയിഡ്സ്‌ വരെ വരും എന്നൊക്കെ പറഞ്ഞ്‌ ചില പണ്ഠിതന്മാരും നമ്മളെ പേടിപ്പിക്കുന്നു. എന്തിനധികം പറയുന്നു പൊറോട്ട തിന്നാൽ നരകത്തിൽ പോകും എന്ന് വരെ പറയപ്പെടുന്നു. നരകം പോയിട്ട്‌, വയറ്റീന്ന് പോലും പോവുല്ല്ലാന്ന് വേറെ ചിലർ. ഒന്നിനും ഒരു അടിസ്ഥാനവും ഇല്ല.

ചുരുക്കി പറഞ്ഞാൽ പൊറോട്ടയെ പറ്റി പഠിച്ചിട്ട്‌ വിമർശിക്കൂ. അല്ലെങ്കിൽ കഴിച്ചിട്ട്‌ വിമർശിക്കൂ. അത്‌ വരെ പൊറോട്ട തിന്നൂ, നൃത്തമാടൂ. പറ്റുമെങ്കിൽ ബ്ലഡും ഡൊണേറ്റ്‌ ചെയ്യൂ. ഒരു ചുക്കും സംഭവിക്കില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*