പോണ്‍ ചിത്ര നിര്‍മ്മാണ മേഖലയില്‍ ഒരു മാസത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത് മൂന്ന് നായികമാര്‍; താരങ്ങളുടെ മരണത്തിലേക്ക് നയിച്ചതിനു പിന്നില്‍..!

പോണ്‍ ചിത്ര നിര്‍മ്മാണ മേഖലയിലെ മൂന്ന് നായികമാര്‍ മരിച്ചത് ഒരു മാസത്തിനിടയില്‍. അടിക്കടിയുണ്ടായ മൂന്ന് മരണങ്ങള്‍ സത്യത്തില്‍ പോണ്‍ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. കടുത്ത അരക്ഷിതാവസ്ഥയും മാനസിക പിരിമുറുക്കങ്ങളും മയക്കുമരുന്നിന്റെ അമിത ഉപയോഗങ്ങളും ഈ മേഖലയില്‍ നിലനില്‍ക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതാവാം താരങ്ങളുടെ മരണത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.

കസബ വിവാദം അവസാനിക്കുന്നില്ല; വീണ്ടും ആഞ്ഞടിച്ച് സംവിധായകന്‍… ‘ആരാണ് മമ്മൂട്ടിയെ ആക്രമിച്ചത്, കണ്ണടച്ചിരുട്ടാക്കിയാല്‍ നാട്ടുകാരെ പറ്റിക്കാമെന്നോ?

ഇതില്‍ രണ്ട് പേരുടെ മരണം ആത്മഹത്യയാണെന്നതിനുള്ള പ്രാഥമിക തെളിവുകളുണ്ടെങ്കിലും ഒരു നടിയുടെ മരണത്തിന് പിന്നില്‍ ഇതുവരെയും ദുരൂഹത തുടരുകയാണ്. 35 വയസ്സുകാരിയായ ഷൈല സ്റ്റൈയ്ല്‍സിനെ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് കോളംബിയയിലെ അമ്മയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉറക്കത്തിനിടയിലാണ് യുവതിയുടെ മരണം സംഭവിച്ചത്.

ഷൈല കഴിഞ്ഞ കുറച്ചു കാലങ്ങളായി വലിയ തോതില്‍ മാനസിക പിരിമുറുക്കത്തിന് അടിമപ്പെട്ടിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് ഒരാഴ്്്ച്ചയ്ക്ക് ശേഷമാണ് അഗസ്റ്റാ എയിംസ് എന്ന പോണ്‍ താരത്തെ കാലിഫോര്‍ണിയയിലെ പാര്‍ക്കിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീട്ടില്‍ നിന്നും 20 മിനുട്ട് മാത്രം ദൂരമുള്ള പാര്‍ക്കിന് അരികില്‍ നിര്‍ത്തിയിട്ട തന്റെ കാറിനുള്ളിലാണ് ആഗസ്റ്റയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

എന്നാല്‍ കാറിനുള്ളില്‍ നിന്ന് വിഷാംശമുള്ള പദാര്‍ത്ഥങ്ങളൊന്നും പൊലീസിന് കണ്ടെത്താനായില്ല എങ്കിലും താരത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്നെ തന്നെ താന്‍ വിഷാദ രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണെന്ന് നടി സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു. ഏറ്റവും ഒടുവിലായി യുറി ലവ് ആണ് അമിതമായി ഉറക്കു ഗുളിക കഴിച്ച് മരിച്ച നിലയില്‍ വീടിനുള്ളില്‍ കാണപ്പെട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*