ഒഎല്‍എക്‌സ് വഴി പരിചയപ്പെട്ട ഉപഭോക്താവിന് കാറ് നല്‍കുവാന്‍ പോയ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കാണാതായി..!

ഒഎല്‍എക്‌സ് വഴി കാര്‍ വില്‍ക്കാന്‍ പോയ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കാണാതായി. ബ്രിട്ടന്‍ ആസ്ഥാനമായ സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന അജിതാഭ് കുമാറിനെ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡിലെ താമസസ്ഥലത്തുനിന്നാണ് അജിതാഭ് കാര്‍ വില്‍ക്കാനായി ഇറങ്ങിയത്.

കസബ വിഷയത്തില്‍ ഫാന്‍സ് എന്ന വെട്ടുകിളിക്കൂട്ടത്തിന് ആഷിഖ് അബുവിന്‍റെ കിടിലന്‍ മറുപടി…!

ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഒഎല്‍എക്‌സ് വഴിയെത്തിയ ഇടപാടുകാരന് കാര്‍ വില്‍ക്കാനായി പോയതാണ് അജിതാഭ് കുമാര്‍.കൊല്‍ക്കത്ത ഐഎൈഎമ്മില്‍അജിതാഭിന് എംബിഎ അഡ്മിഷന്‍ ലഭിച്ചിരുന്നു. ഇവിടുത്തെ പഠനാവശ്യത്തിന് പണം കണ്ടെത്താനാണ് കാര്‍ വില്‍പ്പനക്ക് വച്ചത്. ഫോണ്‍വിളികളും വാട്‌സ്ആപ്പ് സന്ദേശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

പെണ്‍കുട്ടികളുടെ 21000 ത്തിലധികം അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ചു; കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍..!

2010 മുതല്‍ ബെംഗളൂരുവിലാണ് അജിതാഭ് താമസം. ബിഹാറിലെ പട്‌ന സ്വദേശിയാണ്.കാര്‍ വാങ്ങാന്‍ ആളെത്തിയിട്ടുണ്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞാണ് അജിതാഭ് പോയത്. 7.30 വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. ഓഎല്‍എക്‌സ് വഴി തട്ടിപ്പ് നടത്തുന്ന ക്രിമിനലുകളാണ് മകന്റെ തിരോധാനത്തിന് പിന്നിലെന്ന് അജിതാഭിന്റെ അച്ഛന്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*