ഓഖി ചുഴലിക്കാറ്റ് : പിണറായി – രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച ഇന്ന്..!

കേരളത്തില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്‍റ് കെടുതികളിൽ പ്രത്യേക പാക്കേജ് അനുവദിക്കണം എന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്നലെ ചേർന്ന സർവ്വ കക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെടുന്നത്.

വൈകിട്ട് 5.30ന് രാജ് നാഥ് സിംഗിന്‍റെ ഡൽഹിയിലെ വസതിയിലാണ് കൂടിക്കാഴ്‍ച. ചുഴലികാറ്‍റ് കെടുതിയുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്‍റെ ന്യായമായ എല്ലാ ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ഓഖി സംസ്ഥാനം വിട്ടതിനു പിന്നാലെ, മത്സ്യ തൊഴിലാളികൾക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടലോര പ്രദേശങ്ങളിൽ തിരമാലകളുടെ ഉയരം 3 മുതൽ 8 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണം. വെള്ളിയാഴ്ച്ച വൈകുന്നേരം ആരംഭിച്ച തിരയിളക്കം, ഞായറാഴ്ച രാത്രി വരെ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഓഖി ചുഴലിക്കാറ്‍റും കടൽക്ഷോഭവും ശമിച്ചിട്ടും തീരദേശത്ത് ആശങ്ക വിട്ടുമാറിയിട്ടില്ല. ശക്തമായ കടൽഭിത്തിയടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതാണ് തീരവാസികളെ ആശങ്കയിലാക്കുന്നത്. കടൽക്കയറ്‍റത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*