Breaking News

നവദമ്പതികള്‍ ഏഴ് മാസത്തിന് ശേഷം ഒറ്റക്കയറില്‍ തൂങ്ങിമരിച്ചു ; പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികള്‍ ഈ തീരുമാനത്തിലെത്താന്‍ കാരണം..

നവദമ്പതികള്‍ ഏഴ് മാസത്തിന് ശേഷം ഒറ്റക്കയറില്‍ തൂങ്ങിമരിച്ചു. പ്രണയിച്ച് വിവാഹിതരായ യുവതീയുവാക്കളാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ധൂലേയിലാണ് സംഭവം. സച്ചിന്‍, ദിപാലി എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇവരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുന്നത്. സച്ചിന് 23 ഉം ദിപാലിക്ക് 20 വയസ്സുമാണ്.

താങ്കൾ മുസൽമാനാണോ ? എന്ന അവരുടെ ചോദ്യത്തിൽ എനിക്കെന്തോ പന്തികേട്‌ തോന്നി… ഇത് തീര്‍ച്ചയായും നിങ്ങള്‍ വായിക്കണം…

ധൂലേയിലെ ധാഡനെ ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഒരു മരത്തില്‍ ഇവര്‍ ഒറ്റക്കയറില്‍ കുരുക്കിട്ട് മരിക്കുകയായിരുന്നു. 2017 മെയിലായിരുന്നു ഇവരുടെ വിവാഹം.ഇരു ജാതിയില്‍പ്പെട്ട ഇവര്‍ പ്രണയിച്ച് വിവാഹം കഴിച്ചതില്‍ ഇരുകുടുംബങ്ങള്‍ക്കും കടുത്ത എതിര്‍പ്പുണ്ടായിരുന്നു. വിവാഹത്തിന് ശേഷവും ഇരുകുടുംബങ്ങളുടെയും എതിര്‍പ്പ് തുടര്‍ന്നതാണ് മരണത്തില്‍ കലാശിച്ചത്.

കസബ വിവാദം അവസാനിക്കുന്നില്ല; വീണ്ടും ആഞ്ഞടിച്ച് സംവിധായകന്‍… ‘ആരാണ് മമ്മൂട്ടിയെ ആക്രമിച്ചത്, കണ്ണടച്ചിരുട്ടാക്കിയാല്‍ നാട്ടുകാരെ പറ്റിക്കാമെന്നോ?

മൃതദേഹത്തിന് അരികില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇരുവീട്ടുകാരില്‍ നിന്നും നേരിടുന്ന സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് മരിക്കുന്നതെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു. തങ്ങളുടെ മരണത്തോടെ ഇരുകുടുംബങ്ങള്‍ക്കും സന്തോഷമാകട്ടെയെന്നും കത്തില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*