Breaking News

നാലാം ആഷസ് ടെസ്റ്റില്‍ ഓസീസ് മികച്ച സ്കോറിലേക്ക് ; വാര്‍ണര്‍ക്ക് സെഞ്ചുറി..!

ആഷസ് ടെസ്റ്റില്‍ ടോസ് നേടി ഓസ്ട്രേലിയ ആദ്യം ബാറ്റുമായി കളത്തിലിറങ്ങി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആദ്യ ദിനം 160 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റ് ചെയ്യുന്നത്. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്(27 പന്തില്‍ 9), ഷോണ്‍ മാര്‍ഷ് എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ എന്നിവരാണ് ഓസീസ് നിരയില്‍ ഇന്നു പുറത്തായത്.

26 റണ്‍സ് നേടിയ ബാന്‍ക്രോഫ്റ്റിനെ ക്രിസ് വോക്സ് എല്‍ബിയിലൂടെ പുറത്താക്കുകയായിരുന്നു. ആന്‍ഡേഴ്സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെയര്‍സ്റ്റോവിന് ക്യാച്ച്‌ നല്‍കി വാര്‍ണര്‍ പുറത്തായി.  151 പന്തില്‍ 103 റണ്‍സ് നേടിയാണ് വാര്‍ണര്‍ പുറത്തായത്. സ്റ്റുവര്‍ട്ട് ബ്രോഡിന് വിക്കറ്റ് നല്‍കി ഉസ്മാന്‍ ഖവാജയും പുറത്തായി.

പരുക്കു മൂലം പേസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക് ഇല്ലാത്തത് ഓസ്ട്രേലിയയ്ക്കു കനത്ത തിരിച്ചടിയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പകരം ജാക്സണ്‍ ബേര്‍ഡ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. അഞ്ചു മല്‍സരങ്ങളുള്ള പരമ്ബരയില്‍ ആദ്യ മൂന്നും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ നാലാം മല്‍സരത്തിനിറങ്ങുന്നത്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*