Breaking News

മോഷണ ശ്രമം: കാസര്‍കോട് ഗൃഹനാഥയെ കഴുത്തറുത്തു കൊന്നു..!

കാസര്‍കോട് ചീമേനി പുലിയന്നൂരില്‍ മോഷണ ശ്രമത്തിനിടെ ഗൃഹനാഥയെ കഴുത്തറുത്തു കൊന്നു. റിട്ട. അധ്യാപിക പി.വി. ജാനകി (65) ആണ് കൊല്ലപ്പെട്ടത്. പുലിയന്നൂര്‍ സ്കൂളിന് സമീപം താമസിക്കുന്ന റിട്ട. അധ്യാപകന്‍ കളത്തേര കൃഷ്ണന്‍റെ വീട്ടിലാണ് സംഭവം. കഴുത്തിന് കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ കൃഷ്ണനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും കെട്ടിയിട്ട മോഷ്ടാക്കള്‍ കഴുത്തറുത്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

മൂന്നംഗ മോഷണസംഘം രാത്രി 9.30 ഓടെയാണ് വീടിനുള്ളില്‍ പ്രവേശിച്ചത്. ദമ്ബതികള ആക്രമിച്ച്‌ ജാനകി അണിഞ്ഞിരുന്ന മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, 50,000 രൂപ എന്നിവയാണ് സംഘം കവര്‍ന്നു. വിരലടയാള വിദഗ്ധരും പൊലീസ് നായയും ഉടന്‍ സംഭവ സ്ഥലത്ത് എത്തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*