ആ വാക്കുകള്‍ തന്നെ ഒരുപാട് വേദനിപ്പിച്ചു; മമ്മൂട്ടിയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി പാര്‍വതി…!

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചുരുക്കം ചിലരേ മലയാള സിനിമയില്‍ ഇന്നുള്ളു. അക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരങ്ങളില്‍ ഒന്നാണ് നടി പാര്‍വതിയും. ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങളാണ് പാര്‍വതി ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. ശക്തയായ സ്ത്രീയാണെന്ന് സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും താരം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ നടിക്കൊപ്പം നില്‍ക്കുന്നയാളാണ് പാര്‍വതി. സിനിമയില്‍ കാസ്റ്റിങ് കൗച്ച്‌ ഉണ്ടെന്ന് വെളിപ്പെടുത്തിയതും പാര്‍വതി തന്നെയായിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടി നായകനായ കസബയ്ക്കെതിരെ പരാമര്‍ശം രേഖപ്പെടുത്തിയിരിക്കുകയാണ് പാര്‍വതി. 

‘ചിത്രത്തിലെ വനിതാ പൊലീസിനോട് മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ചില വാക്കുകള്‍ എന്നെ ഒരുപാട് വേദനിപ്പിച്ചു. ഇത്രയും വലിയൊരു പൊസിഷനില്‍ ഇരിക്കുന്ന ഒരു നടന്‍ അങ്ങനെ പറയുമ്ബോള്‍ അത് മഹത്വവത്കരിക്കപ്പെടുകയാണ്. ആ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും ബഹുമാനം നിലനിര്‍ത്തി തന്നെയാണ് ഞാന്‍ പറയുന്നത്’. – എന്ന് പാര്‍വതി പറയുന്നു.

പേരെടുത്ത് പറയാതെയായിരുന്നു പാര്‍വതി ആദ്യം ചിത്രത്തെ വിമര്‍ശിച്ചത്. എന്നാല്‍, പിന്നീട് വേദിയില്‍ ഒപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധപ്രകാരമാണ് പാര്‍വതി മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശിച്ചത്. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും പാര്‍വതി പറഞ്ഞു.

രാജ്യാന്തര ചലച്ചിത്ര വേദിയിലെ ഓപ്പണ്‍ ഫോറമില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ‘കസബ’ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*