മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിക്കുനേരെ മമ്മൂട്ടി ആരാധകരുടെ സൈബര്‍ ആക്രമണം..!

“ഒരു മഹാനടന്‍ സ്ക്രീനില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ പറയുന്നത് ശരിയല്ല”.  ഐഎഫ്‌എഫ്കെയുടെ ഓപ്പണ്‍ഫോറത്തില്‍ മമ്മൂട്ടിയെയും കസബ എന്ന സിനിമയേയും വിമര്‍ശിച്ച നടി പാര്‍വതിക്കുനേരെ മമ്മൂട്ടി ആരാധകരുടെ രോഷപ്രകടനം. ഒരു മഹാനടന്‍ സ്ക്രീനില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ പറയുന്നത് ശരിയല്ല എന്നായിരുന്നു നടിയുടെ അഭിപ്രായം. എന്നാല്‍ വിമര്‍ശം മമ്മൂട്ടി ആരാധകര്‍ക്ക് ഒട്ടും പിടിച്ചിട്ടില്ല.

ആ വാക്കുകള്‍ തന്നെ ഒരുപാട് വേദനിപ്പിച്ചു; മമ്മൂട്ടിയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി പാര്‍വതി…!

“ഞാന്‍ അടുത്തിടെയിടെ ഒരു ചിത്രം കണ്ടു. അത് ഹിറ്റായിരുന്നുവെന്നൊന്നും പറയാന്‍ സാധിക്കില്ല. അത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല, നിങ്ങള്‍ക്കറിയാം”, പാര്‍വതി പറഞ്ഞു. ഗീതു മോഹന്‍ദാസ് നിര്‍ബന്ധിച്ചതോടെ അവര്‍ ഇങ്ങനെ തുടര്‍ന്നു, “കസബയാണ്, നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്നതാണ്. അണിയറ പ്രവര്‍ത്തകരോടും സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസില്‍വച്ചുതന്നെ പറയട്ടെ, അത് നിരാശപ്പെടുത്തി. അതുല്യമായ നിരവധി ചിത്രങ്ങള്‍ ചെയ്ത, പ്രതിഭ തെളിയിച്ച മഹാനടന്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്”, ഇങ്ങനെയാണ് പാര്‍വതി അഭിപ്രായപ്പെട്ടത്.

തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും കേട്ടാലറയ്ക്കുന്ന ചീത്തവിളിയും പാര്‍വതിക്കുനേരെ ഉണ്ടായി. എന്നാല്‍ മമ്മൂട്ടിയുടെ പേര് പറയാന്‍ പോലും പാര്‍വതിക്ക് യോഗ്യതയില്ലെന്നുംമറ്റുമാണ് മമ്മൂട്ടി ആരാധകര്‍ പറയുന്നത്. ഫെയ്ക്ക് ഐഡികളിലും നിരവധി ആളുകള്‍ ചീത്തവിളിയുമായി രംഗത്തുണ്ട്. ഇതിനിടയില്‍ മലയാള സിനിമയിലെ അഭിനേത്രികള്‍ക്കുമാത്രമായി ആരംഭിച്ച പുതിയ സംഘടനയേയും ചിലര്‍ തെറി വിളിക്കുന്നുണ്ട്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*