മലയാള സിനിമയിലെ നിത്യയൗവനം മെഗാസ്റ്റാന്‍ മമ്മൂട്ടി തന്നെയെന്ന്‍ വീണ്ടും തെളിയിച്ച് മാസ്റ്റര്‍പീസ്‌ കുതിക്കുന്നു…!

മമ്മൂട്ടി ആരാധകരും മലയാള സിനിമാ പ്രേക്ഷകരും ഏറെക്കാലമായി കാത്തിരുന്ന ‘മാസ്റ്റര്‍പീസ്’ റിലീസായി. വായനയെ കുറിച്ച്‌ ഫ്രാന്‍സിസ് ബേക്കന്റെ ഒരു വാചകമുണ്ട്. ചില പുസ്കങ്ങള്‍ രുചിച്ചു നോക്കാം, മറ്റു ചിലവ വിഴുങ്ങാം, ഇനിയും ചിലത് ചവച്ചരച്ച്‌ തിന്നാം… (സ്വതന്ത്ര പരിഭാഷ).

സിനിമയുടെ കാര്യത്തിലും ഇത് പ്രസക്തമെന്നു തോന്നുന്നു. ചില സിനിമകള്‍ ഗൗരവത്തോടെ കാണണം. മറ്റു ചിലവ മെഗാഷോ കാണുന്ന ലാഘവത്തോടെ കണ്ടാല്‍ മതി. തട്ടുപൊളിപ്പന്‍ സിനിമകളില്‍ ‘സംഗതി’ തപ്പിനടന്നിട്ടെന്തുകാര്യം!

മലയാളക്കരയില്‍ ഇനി എഡ്ഡി തരംഗം; മാസായി മാസ്റ്റര്‍പീസ്, കിടിലന്‍ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍; മമ്മൂട്ടി തകര്‍ത്തു.! – സിനിമ റിവ്യൂ വായിക്കാം..!

മാസ് എന്റടൈനര്‍ എന്ന വിശേഷണത്തോടെ പുറത്തുവന്ന മമ്മൂട്ടി ചിത്രത്തെ സമീപിക്കേണ്ടത് രണ്ടാമത് പറഞ്ഞ രീതിയിലാണ്. ഒരു തട്ടുപൊളിപ്പന്‍ ചിത്രം. അടി ഇടി, പാട്ട്, ഡാന്‍സ്, പഞ്ച് ഡയലോഗുകള്‍… എന്നിങ്ങനെ പോകുന്നു സംഗതികള്‍… രണ്ടര മണിക്കൂര്‍ ഒരു വെടിക്കട്ട് കണ്ടിറങ്ങുന്ന പ്രതീതി.

മലയാള സിനിമയിലെ നിത്യയൗവനം മെഗാസ്റ്റാന്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. രാജാധിരാജയ്ക്കു ശേഷം അജയ് വാസുദേവ് , ഉ ദയ്കൃഷ്ണയുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തില്‍ ജനപ്രിയ മസാലക്കൂട്ടുകളെല്ലാം സമാസമം
ചേര്‍ത്തിട്ടുണ്ട്. ദീപക് ദേവിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ബോറടിപ്പിക്കുന്നില്ല.

മമ്മൂട്ടിക്കൊപ്പം വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഉണ്ണി മുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂല്‍ സല്‍മാന്‍, മുകേഷ്, ഗോകുല്‍ സുരേഷ്, സാജു നവോദയ, വരലക്ഷ്മി ശരത് കുമാര്‍, പൂനം ബജ് വ, കലാഭവന്‍ ഷാജോണ്‍… എന്നിങ്ങനെ നീളുന്നു താരനിര.

എഡ്ഡ്വേഡ് ലിവിങ്സ്റ്റണ്‍ എന്ന അധ്യാപക കഥാപാത്രം മമ്മൂട്ടിയുടെ കയ്യില്‍ ഭദ്രം. മഴയെത്തും മുമ്ബിനു ശേഷം മമ്മൂട്ടി കോളജ് അധ്യാപകനായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഈ വര്‍ഷം മമ്മൂട്ടിക്ക് മൂന്ന് റിലീസുകള്‍ നേരത്തേയുണ്ടായിരുന്നു. എന്നാല്‍ അതൊന്നും മാസ്റ്റര്‍പീസിനോളം പ്രേക്ഷകര്‍ കാത്തിരുന്ന പ്രൊജക്ടുകളായിരുന്നില്ല. ഈ സിനിമയെപ്പറ്റി ആദ്യം പറയാനുള്ളത് ആ കാത്തിരിപ്പ് അര്‍ത്ഥവത്തായിരിക്കുന്നു എന്നാണ്. അതിഗംഭീരമായ ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറാണ് മാസ്റ്റര്‍ പീസ്.

പുലിമുരുകനില്‍ ഉദയ്കൃഷ്ണ ഏത് രീതിയിലുള്ള വിജയം രുചിച്ചുവോ അത് ആവര്‍ത്തിക്കുക തന്നെയാണിവിടെ. മമ്മൂട്ടി ആരാധകരെയാണ് ഉദയ്കൃഷ്ണ പ്രധാനമായും ലക്‍ഷ്യമിട്ടിരിക്കുന്നത്. അവരെ തൃപ്തിപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രാഥമികമായ ദൌത്യം. അക്കാര്യത്തില്‍ പരിപൂര്‍ണവിജയമാണ് മാസ്റ്റര്‍പീസ്.

മാത്രമല്ല, മമ്മൂട്ടി ആരാധകരെ മാറ്റിനിര്‍ത്തി സാധാരണ സിനിമാ പ്രേക്ഷകരുടെ കാര്യമെടുത്താലും മാസ്റ്റര്‍പീസ് വര്‍ക്കൌട്ടായിരിക്കുന്നു എന്ന് വ്യക്തം. സമീപകാലത്ത് കണ്ടതില്‍ ഏറ്റവും ചടുലമായ മാസ് സിനിമയാണിത്. രാജാധിരാജയില്‍ സംഭവിച്ച ചെറിയ പിഴവുകളെല്ലാം തിരുത്തി മലയാളത്തിലെ ഏറ്റവും വലിയ മാസ് സിനിമ സമ്മാനിച്ചിരിക്കുകയാണ് മാസ്റ്റര്‍പീസിലൂടെ അജയ് വാസുദേവ്.

മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ഇന്‍ട്രൊ തന്നെ സൂപ്പറാണ്. ഈ വര്‍ഷം മറ്റൊരു മാസ് സിനിമയിലും ഇത്രയും കിടിലനായ ഇന്‍ട്രൊ സീക്വന്‍സ് ഉണ്ടായിട്ടില്ല. പുലിമുരുകനില്‍ മൂപ്പനിലൂടെയും ലാലിന്‍റെ കഥാപാത്രത്തിലൂടെയും നായകന് വേണ്ടതിലധികം ബില്‍ഡപ്പ് കൊടുത്തുകൊണ്ടുള്ള രീതിയായിരുന്നു ഉദയ്കൃഷ്ണ പിന്തുടര്‍ന്നതെങ്കില്‍ മാസ്റ്റര്‍പീസില്‍ തീര്‍ത്തും വ്യത്യസ്തമാണ് കാര്യങ്ങള്‍. അവിടെ മമ്മൂട്ടി എന്ന താരത്തെ ഏറ്റവും സ്റ്റൈലിഷായി എങ്ങനെ പ്രസന്‍റ് ചെയ്യാം എന്ന ഏറെനാളത്തെ ഗവേഷണം കൃത്യമായി പ്രതിഫലിക്കുന്നുണ്ട്.

മൂന്ന് നായികമാരുടെ സാന്നിധ്യമുണ്ട് മാസ്റ്റര്‍പീസില്‍. അതില്‍ ഏറ്റവും ഗംഭീരം വരലക്‍ഷ്മിയാണെന്ന് പറയാതെ വയ്യ. പൊലീസ് ഗെറ്റപ്പില്‍ വരലക്ഷ്മി തകര്‍ത്തു. മമ്മൂട്ടിയും വരലക്ഷ്മിയുടെ ദുര്‍ഗയും കൊമ്ബുകോര്‍ക്കുന്ന ദൃശ്യങ്ങള്‍ ത്രില്ലടിപ്പിക്കും. നിപുണന്‍ എന്നൊരു തമിഴ് സിനിമ സമീപകാലത്ത് പ്രദര്‍ശനത്തിനെത്തിയിരുന്നു. ആ സിനിമയിലും പൊലീസ് കഥാപാത്രത്തെയാണ് വരലക്ഷ്മി അവതരിപ്പിച്ചത്. എന്നാല്‍ അതിനേക്കാള്‍ അമ്ബത് ശതമാനത്തിലധികം പവര്‍ഫുളായ പെര്‍ഫോമന്‍സാണ് വരലക്ഷ്മി കാഴ്ചവച്ചത്. പൂനം ബജ്വയും മഹിമ നമ്ബാര്യം തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. മഹിമയും ഗോകുല്‍ സുരേഷും ഉള്‍പ്പെടുന്ന ഗാനരംഗം സിനിമയുടെ ഹൈലൈറ്റാണ്. സന്തോഷ് പണ്ഡിറ്റിന്‍റെ സാന്നിധ്യം തിയേറ്ററുകളെ ചിരിയുടെ പൂരപ്പറമ്ബാക്കുന്നുണ്ട്.

പാര്‍വതി ആദ്യമായി കസബ വിവാദത്തിനു തിരികൊളുത്തുന്നത് ഐ എഫ് എഫ് കെയുടെ ഓപ്പണ്‍ ഫോറത്തില്‍ അല്ല… അതിനു മുന്നേ താരം….

ഏറ്റവും പ്രധാനമായി പറയേണ്ടത് ഈ സിനിമയിലെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ചാണ്. അവിശ്വസനീയമാം വിധം ഗംഭീരമായ ആക്ഷന്‍ സീക്വന്‍സുകളാണ് മാസ്റ്റര്‍പീസിലേത്. മുമ്ബ് പുലിമുരുകനിലെ സ്റ്റണ്ട് രംഗങ്ങള്‍ നമ്മളെ വിസ്മയിപ്പിച്ചെങ്കില്‍ അതിലും മാസ് ആയാണ് ഈ സിനിമയില്‍ ആക്ഷന്‍ അജയ് വാസുദേവ് ചിത്രീകരിച്ചിരിക്കുന്നത്. സ്റ്റണ്ട് രംഗങ്ങളില്‍ മമ്മൂട്ടിയുടെ ഏറ്റവും തകര്‍പ്പന്‍ പ്രകടനം തന്നെ ഈ സിനിമയില്‍ കാണാം.

ചടുലതയാര്‍ന്ന ഒരു കാമ്ബസ് ത്രില്ലറിന്‍റെ എല്ലാ ഗുണങ്ങളും അനുഭവിപ്പിക്കുന്നതാണ് മാസ്റ്റര്‍ പീസിന്‍റെ സിനിമാട്ടോഗ്രഫി. വിനോദ് ഇല്ലമ്ബള്ളിയാണ് ഛായാഗ്രാഹകന്‍. ജോണ്‍ കുട്ടിയുടെ എഡിറ്റിംഗും ഗംഭീരം.

മൊത്തത്തില്‍ പറയുകയാണെങ്കില്‍, ഒരു ഒന്നാന്തരം ക്രിസ്മസ് വിരുന്നാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്. ഗാനരംഗങ്ങളിലും ആക്ഷന്‍ രംഗങ്ങളിലും ഒരു ഫെസ്റ്റിവല്‍ ചിത്രത്തിന്‍റെ സകലമൂഡും നിലനിര്‍ത്തുന്ന സിനിമ തകര്‍പ്പന്‍ ഹിറ്റായി മാറുമെന്നാണ് തിയേറ്ററുകള്‍ നല്‍കുന്ന സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*