മഹാരാജാസ് മുറ്റത്ത് അങ്ങനെ ആദ്യമായി കതിര്‍മണ്ഡവവും ഉയര്‍ന്നു; മതമോ ജാതിയോ മാറാതെ അമര്‍നാഥ് സഫ്‌നയ്ക്ക് മിന്നുചാര്‍ത്തി..!

എത്രയോ പ്രണയങ്ങള്‍ക്ക് ക്യാമ്പസുകള്‍ സാക്ഷ്യം വഹിക്കാറുണ്ട്. എത്രയോ പ്രണയങ്ങള്‍ വിവാഹങ്ങളിലെത്തി ചേരാറുണ്ട്. എന്നാല്‍ അവയൊന്നും വാര്‍ത്തയാകാറില്ല. എന്നാല്‍ മഹാരാജാസ് കലാലയത്തിന്റെ ഇടനാഴികളില്‍ മൊട്ടിട്ട ഈ പ്രണയം വാര്‍ത്താകോളങ്ങളില്‍ ഇടംപിടിച്ചതിന് ഒരു പ്രത്യേകതയുണ്ട്.  കോളേജിന്റെ കലാലയമുറ്റത്ത് മതമോ ജാതിയോ മാറാതെ അമര്‍നാഥ് സഫ്‌നയ്ക്ക് മിന്നുചാര്‍ത്തി.

നിങ്ങള്‍ക്ക് ലോക സുന്ദരി മാനുഷിയുടെ ഭര്‍ത്താവാകാം; പക്ഷെ ഈ യോഗ്യതകള്‍ ഉണ്ടായിരിക്കണം എന്ന് മാത്രം…

വീട്ടുകാരുടെയും കൂട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ കോളേജ് അധികൃതരുടെ അനുവാദത്തോടെ ശനിയാഴ്ചയാണ് അവര്‍ മഹാരാജാസ് കോളേജ് ക്യാമ്പസില്‍ വച്ച് പുതിയ ജീവിതത്തിലേക്ക് കടന്നത്. കൊട്ടും കുരവയുമല്ല, കൂട്ടുകാരുടെ ഉറച്ച സ്വരത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു അവര്‍ക്ക് അകമ്പടി. രാവിലെ 8.30ന് മലയാളം ഡിപ്പാര്‍ട്ട്‌മെന്റിന് മുന്‍പില്‍ നക്ഷത്രക്കുളവും സമരമരവും ശശിമരവുമൊക്കെ കൂടിച്ചേരുന്നിടത്തായിരുന്നു ഇവരുടെ വിവാഹം.

2012-14 ല്‍ അമര്‍നാഥ് മലയാളത്തിലും സഫ്‌ന ചരിത്രത്തിലും ഡിഗ്രി ചെയ്യുന്ന സമയത്താണ് പ്രണയം മൊട്ടിട്ടത്. കഴിഞ്ഞ ദിവസം മുളന്തുരുത്തി സബ് രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. കൊച്ചിയിലെ സ്വകാര്യ കമ്പനിയിലാണ് സഫ്‌നയ്ക്ക് ജോലി. ഇപ്പോള്‍ ബംഗളൂരുവില്‍ വീഡിയോ എഡിറ്ററാണ് അമര്‍നാഥ്. കോളേജിന്റെ അനുമതിയോടെ തന്നെയായിരുന്നു വിവാഹം.  ഒരുമിച്ച് ജീവിക്കണമെന്ന് തീരുമാനിച്ചപ്പോഴേ അതിന് സാക്ഷിയാകേണ്ടത് തങ്ങളുടെ പ്രിയപ്പെട്ട ക്യാമ്പസ് തന്നെയാകണമെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു.

ഈ അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ നിങ്ങളുടെ ലൈംഗികശേഷിക്ക് അത് ദോഷമാകും..! തീര്‍ച്ചയായും വായിക്കേണ്ടത്….

വിവാഹത്തിന് ശേഷം കോളേജില്‍ ചെറിയ സല്‍ക്കാരവും നടത്തി.  2012 ല്‍ കോളേജ് ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു അമര്‍നാഥ്. വിവാഹത്തിന് ഒരു താലിയാകാമെന്ന സഫ്‌നയുടെ ആഗ്രഹം കാരണമാണ് താലിക്കെട്ട് എല്ലാം സംഘടിപ്പിച്ചത്, അല്ലെങ്കില്‍ അതും ഒഴിവാക്കുമായിരുന്നുവെന്നാണ് അമര്‍നാഥ് പറഞ്ഞത്. ചോറ്റാനിക്കര കഠിനംകുളങ്ങര ശ്രീവത്സത്തില്‍ ആര്‍ ഹരികുമാറിന്റേയും ദേവിയുടേയും മകനാണ് അമര്‍നാഥ്. ഫോര്‍ട്ട്ടകൊച്ചി പുഴങ്കരയില്ലത്ത് സജിയുടേയും മുംതാസിന്റെയും മകളാണ് സഫ്‌ന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*