മദ്യവും മയക്കുമരുന്നും ഇല്ലാതാക്കിയത് 16കാരിയുടെ ജീവിതം- കൊടുംകൊലകള്‍ ചെയ്ത് പെണ്‍കുട്ടി..!

മദ്യവും മയക്കുമരുന്നും എത്രമാത്രം ഭീകരമാണെന്ന് തെളിയിക്കുന്നതാണ് ഈ പതിനാറുകാരിയുടെ ജീവിതം. അമേരിക്കയിലെ ജോര്‍ജിയ സ്വദേശി, സാന്ദ്രയാണ് ഇത്രയും ചെറുപ്രായത്തില്‍ രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായി വിചാരണ നേരിടാന്‍ ഒരുങ്ങുന്നത്.തന്റെ മുത്തശ്ശനെയും മുത്തശ്ശിയെയുമാണ് കാമുകന്റെ സഹായത്തോട് കൂടി പെണ്‍കുട്ടി കൊലപ്പെടുത്തിയത്.

ക്ലിനിക്ക് ഉടമ ജീവനക്കാരന്‍ നല്‍കിയ ക്രിസ്മസ് സമ്മാനം കണ്ണ് നിറയ്ക്കും…!

ജോര്‍ജ്ജിയയിലെ വീട്ടില്‍ തന്റെ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് സാന്ദ്ര ജീവിച്ച് വന്നിരുന്നത്. ഇവരുടെ കര്‍ക്കശ സ്വഭാവം കാരണം സുഹൃത്തുക്കളുമൊത്ത് പാര്‍ട്ടികളിലൊന്നും പങ്കെടുക്കാന്‍ സാന്ദ്രയ്ക്ക് സാധിച്ചിരുന്നില്ല. ഇതാണ് പെണ്‍കുട്ടിക്ക് ഇവരില്‍ വിദ്വേഷം ജനിപ്പിക്കാന്‍ കാരണമായത്.കഴിഞ്ഞ വര്‍ഷം ഏപ്രീലിലാണ് കാമുകനൊപ്പം ചേര്‍ന്ന് സാന്ദ്ര ഇവരെ കൊലപ്പെടുത്തിയത്.

ബാറ്റ് കൊണ്ട് തലയ്ക്കടിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. ശേഷം ഇവരുടെ മൃതശരീരം മുറിച്ച് രണ്ട് പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി. വീട്ടിനകത്തെ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. മൃതദേഹങ്ങളില്‍ നിന്നുള്ള മണം പുറത്ത് വരാതിരിക്കാന്‍ വീടിന് ചുറ്റും സുഗന്ധ ലേപനങ്ങള്‍ പൂശിയിരുന്നു.കുറച്ച് ദിവസങ്ങളിലായി മുത്തശ്ശനെയും മുത്തശ്ശിയെയും കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ഇവര്‍ ഇരുവരും വീട്ടില്‍ നിന്നും രക്ഷപ്പെട്ടു.

തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒടുവില്‍ ഇവര്‍ പൊലീസിന്റെ വലയിലായി.ഇരട്ട കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത ഇരുവരും ഉടന്‍ വിചാരണ നടപടികള്‍ക്ക് വിധേയമാകും. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*