ഇടിയേറ്റ് ഒടിഞ്ഞ വാരിയെല്ല് വൃക്കയില്‍ കുത്തിക്കയറി ദുരന്തം; കുമരകത്ത് അപകടമരണമെന്ന് പൊലീസ് സംശയിച്ച സംഭവം കൊലപാതകത്തിലേക്ക് നീങ്ങിയത് ഇങ്ങനെ…

കുമരകത്ത് കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടൈത്തിയ വയോധികന്‍ അപകടത്തില്‍ പെട്ടതാണെന്ന പ്രാഥമിക നിഗമനം പൊലീസ് തിരുത്തി. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.. കുമരകം കിഴക്ക് കോയിക്കല്‍ ചിറയില്‍ ചന്ദ്രന്‍ എന്ന 55 കാരനാണ് മരണമടഞ്ഞത്. കൂട്ടുകാരന്‍ രാജുവുമായി വെറും 500 രൂപയില്‍ തുടങ്ങിയ തര്‍ക്കം സംഘട്ടനമായി മാറുകയും അടിയുണ്ടായപ്പോള്‍ ഇടിയേറ്റ് ഒടിഞ്ഞ വാരിയെല്ല് വൃക്കയില്‍ കുത്തിക്കയറി മരണം സംഭവിക്കുകയായിരുന്നെന്നുമാണ് വിവരം.

ആ വാക്കുകള്‍ തന്നെ ഒരുപാട് വേദനിപ്പിച്ചു; മമ്മൂട്ടിയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി പാര്‍വതി…!

തുടര്‍ന്ന് ചന്ദ്രന്റെ സുഹൃത്ത് കുമരകം വടക്ക് നാഷണാന്തറ രാജുവിന്റെ പൊലീസ് അറസ്റ്റ് ചെയ്തു. കടത്തിണ്ണകളില്‍ കിടന്നുറങ്ങുന്ന പതിവുകാരായ രാജുവും ചന്ദ്രനും തമ്മില്‍ നവംബര്‍ അവസാനമായിരുന്നു അടിപിടിയുണ്ടായത്. രാജുവിന്റെ 500 രൂപ ചന്ദ്രന്‍ എടുത്തെന്ന ആരോപണത്തില്‍ തുടങ്ങിയ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം സംഘട്ടനമായി മാറുകയുമായിരുന്നെന്നാണ് വിവരം.

27 ന് പുലര്‍ച്ചെ കുമരകത്തെ ഒരു സൊസൈറ്റിയുടെ തിണ്ണയില്‍ ചന്ദ്രനെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. തുടര്‍ന്ന് മൃതദേഹം പരിശോധന നടത്തിയപ്പോഴാണ് മരണകാരണം വ്യക്തമായത്.

പ്രായം ആറുവയസ്സ്, സമ്പാദിക്കുന്നത് 70 കോടി- കോടീശ്വരനായ കുട്ടി അത്ഭുതമാകുന്നു..!

വാരിയെല്ല് ഒടിഞ്ഞത് വാഹനാപകടം കൊണ്ടോ വീഴ്ചയിലോ ആയിരിക്കണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ പൊലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. സൂചന കിട്ടിയതിനെ തുടര്‍ന്ന് രാജുവിനെ പൊലീസ് അന്വേഷിച്ചു വന്നെങ്കിലും ഇയാള്‍ മുങ്ങിയിരുന്നു. ചൊവ്വാഴ്ച വൈക്കത്തു നിന്നുമാണ് രാജു അറസ്റ്റിലായത്. രാജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*