Breaking News

കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയേകി ഹിമാചലല്‍പ്രദേശില്‍ താമര വിരിഞ്ഞു..!

 

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ മലര്‍ത്തി അടിച്ച്‌ ബിജെപി . ബിജെപിയ്ക്ക് 68 സീറ്റുകളില്‍ 40 ബിജെപി പിടിച്ചെടുത്തു. കോണ്‍ഗ്രസിന് 25 ലഭിച്ചത്. 68 സീറ്റുകളിലാണ് ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റു നേടുന്നവര്‍ക്ക് ഭരണം പിടിക്കാം. നവംബര്‍ 9 നാണ് ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് ആകെ 50,25,941 വോട്ടര്‍മാരാണ് ഉള്ളത്. 2012 ല്‍ 36 സീറ്റുകളോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലേറിയിരുന്നു. ഇനി ഹിമാചലില്‍ കോണ്‍ഗ്രസോ ബിജെപിയോ എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം.

9.30: ഹിമാചല്‍പ്രദേശില്‍ ബിജെപിയ്ക്ക് മിന്നുന്ന വിജയം. 68 സീറ്റുകളില്‍ 40 എണ്ണം ബിജെപിയ്ക്ക്. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് 25 സീറ്റുകള്‍ മാത്രമാണ് നേടിയത്.മറ്റുള്ളവ 4 സീറ്റുകളും നേടി.

9.30:ഹിമാചല്‍ പ്രദേശില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേയ്ക്ക്.66 സീറ്റുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 40 സീറ്റുകള്‍ ബിജെപിയ്ക്കും 24 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനു.

9.15: വേട്ടെണ്ണല്‍ ആരംഭിച്ച്‌ മണിക്കൂറുകള്‍ പിന്നിടുമ്ബോള്‍ 28 സീറ്റുകളില്‍ ബിജെപി മുന്നേറുന്നു. 20 സീറ്റുകളില്‍ കോണ്‍ഗ്രസും നാലു സീറ്റുകളില്‍ മറ്റുള്ളവയും.

9.10: 40 സീറ്റുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ഹിമാചലില്‍ 22 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. 14 സീറ്റുകളില                                       കോണ്‍ഗ്രസും. 

9.00: വോട്ടെണ്ണല്‍ ആരംഭിച്ച്‌ 1 മണിക്കൂര്‍ പിന്നിടുമ്ബോള്‍ ഹിമാചലില്‍ ബിജെപിയ്ക്ക് അനുകൂലമായ സാഹചര്യമാണ് . 68 സീറ്റുകളില്‍ 29 എണ്ണം എണ്ണി കഴിഞ്ഞപ്പോള്‍ ബിജെപി മുന്നിലാണ്. ബിജെപിയ്ക്ക് 17 ഉം കോണ്‍ഗ്രസിനു 8ഉം മറ്റുള്ളവയ്ക്ക് 4 ഉം ആണ്.

8.55 : ഹിമാചല്‍ പ്രദേശില്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബിജെപി മുന്നില്‍. 13 മണ്ഡലങ്ങളില്‍ ബിജെപിയും 4 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മുന്നില്‍ തന്നെ . രണ്ടിടത്ത് മറ്റു കക്ഷികള്‍ ലീഡ് ചെയ്യുന്നു.

8.45: ഹിമാചലില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്. വോട്ടെണ്ണി 45 മിനിട്ട് പിന്നിട്ടപ്പോഴേക്കും ബിജെപി 16 ഉം കോണ്‍ഗ്രസിനു 2 മാണ്.

8.33: ബിജെപി 9 സീറ്റിനു മുന്നിലാണ് കോണ്‍ഗ്രസിന് 2 സീറ്റും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*