കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് യുവതി താഴെ വീണത് രണ്ടുതവണ, ഒന്നിനു പിറകെ ഒന്നായുള്ള ദുരന്ത വീഡിയോ പുറത്ത്….

ഭാഗ്യംകൊണ്ടുമാത്രമാണ് ഈ യുവതി ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അത്രേം ഭീകരമായ വീഴ്ചയാണ് ഇവര്‍ വീണത്. ടക്കന്‍ ചൈനയിലെ യാന്‍ഷു പ്രവിശ്യയിലെ ഒരു ഹോട്ടലിലാണ് സംഭവം. ഹോട്ടലിലെ ഒന്‍പതാം നിലയില്‍ നിന്ന് യുവതി വീഴുകയായിരുന്നു. വീഴ്ചയില്‍ അവര്‍ രണ്ടാം നിലയിലെ സ്ലാബില്‍ കുടുങ്ങി.

അവിടെ നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും താഴേക്ക് പതിച്ചു. എന്നാല്‍ രണ്ടാംനിലയിലെ സ്ലാബില്‍ നിന്ന് അവര്‍ വീഴുമ്പോള്‍ അവരെ രക്ഷിക്കാന്‍ താഴെ ആളുകള്‍ നിരന്നിരുന്നു. ഭാഗ്യം കൊണ്ട് ജീവന്‍ തിരിച്ചുകിട്ടുകയായിരുന്നു. അതേസമയം എങ്ങനെയാണ് അപകടം സംഭവിച്ചത് എന്നതിനെപ്പറ്റി വിവരമില്ല.

ഡിസംബര്‍ 7നാണ് അപകടം നടന്നത്. യുവതി താഴേക്ക് വീണയുടന്‍ ആശുപത്രിയിലേക്ക് എത്തിച്ചത് കൊണ്ടാണ് ജീവന്‍ രക്ഷിക്കാനായതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പ്രതികരിച്ചു. യുവതിക്ക് ചെറിയ പരിക്കുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*