കസബ വിവാദം അവസാനിക്കുന്നില്ല; വീണ്ടും ആഞ്ഞടിച്ച് സംവിധായകന്‍… ‘ആരാണ് മമ്മൂട്ടിയെ ആക്രമിച്ചത്, കണ്ണടച്ചിരുട്ടാക്കിയാല്‍ നാട്ടുകാരെ പറ്റിക്കാമെന്നോ?’

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച്‌ നടന്ന ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടി ചിത്രം കസബയെ നടി പാര്‍വതി വിമര്‍ശിച്ചതിന്റെ ചൂടും പുകയും ഇപ്പോഴും തുടരുകയാണ്. പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടനും സംവിധായകനുമായ ജോയ് മാത്യുവും പര്‍വതിയ്ക്ക് മറുപടിയുമായി രംഗത്ത് വന്നിരുന്നു.

“സത്യത്തില്‍ എനിക്ക് എഴുന്നേറ്റ്നിന്ന് പാര്‍വ്വതിയെ നോക്കി ഉറക്കെ കൂവാന്‍ തോന്നി”.. ഈ നിര്‍മ്മാതാവിന് പറയാനുണ്ട് പാര്‍വതിയെക്കുറിച്ച് ചിലതൊക്ക…!

വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് താന്‍കണ്ടിട്ടില്ലെന്നാണ് ജോയ് മാത്യു മമ്മൂട്ടിയെ കുറച്ച്‌ പറയുന്നത്. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണ് ഒരു നടന്‍ വിമര്‍ശിക്കപ്പെടുന്നെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന ഗോപി ആശാനെ എന്ത് ചെയ്യണമെന്ന് ജോയ് മാത്യു ചോദിക്കുന്നു.

മമ്മുട്ടിയെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ’ മമ്മുക്ക മമ്മുക്ക’ എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് തോന്നുന്നില്ലെന്നും, മറിച്ച്‌ അവരുടെയൊക്കെയുള്ളില്‍ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടാണെന്നും ജോയ് മാത്യു കുറിച്ചു. ജോയ് മാത്യുവിന്റെ അഭിപ്രായത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.

നിങ്ങള്‍ ഒരു തുണിയും ഇല്ലാതെ ഒരു പൊതു സ്ഥലത്തു നടന്നിട്ടുണ്ടോ? ന്യൂഡ് ബീച്ചിലെത്തിയ മലയാളി യുവാവിന്‍റെ അനുഭവം വൈറലാകുന്നു…!

‘അല്ല, മമ്മൂട്ടി എന്ന നടനെ ആരാണ് ആക്രമിച്ചത്? വിമര്‍ശനത്തെ ആക്രമിക്കലായി മനസിലാക്കുന്നത് എന്തുതരം മനോഭാവമാണ്? മമ്മൂക്ക എന്ന് അദ്ദേഹത്തെ ആരെങ്കിലും വിളിച്ചാല്‍ അത് താരാരാധനയാണെന്ന് വിധിയെഴുതുന്നത് എന്തൊരെടുത്തുചാട്ടമാണ്? വിമര്‍ശിക്കണമെങ്കില്‍ എടാ പോടാ എന്നോ കുറഞ്ഞ പക്ഷം മിഷ്ടര്‍ എന്നെങ്കിലും വിളിച്ച്‌ ദൂരെ നിര്‍ത്തണമെന്നത് എന്തുതരം സാമാന്യ നിയമം?

ഗോപിയാശാന്‍ ദുശ്ശാസനന്‍ കെട്ടിയാടുന്നപോലെയാണോ മമ്മൂട്ടിയുടെ ധീരോദാത്തനതിപ്രതാപഗുണവാന്‍ നായകന്മാര്‍ അങ്ങേയറ്റം ആണത്തത്തിന്റെ നാണമില്ലാത്ത അഴിഞ്ഞാട്ടം നടത്തുന്നത്? കണ്ണടച്ചാല്‍ ഇരുട്ടാവുമെന്നോ? ഇരുട്ടാക്കിയാല്‍ നാട്ടുകാരെ പറ്റിക്കാമെന്നോ?- ജോയ് മാത്യുവിന്റെ കുറിപ്പ് പങ്കുവെയ്ച്ച്‌ സനല്‍ കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*