കര്‍ണാടകത്തിലേക്ക് മക്കളെ നഴ്സിങ് പഠിപ്പിക്കാനൊരുങ്ങുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക…!

കര്‍ണാടകത്തിലെ നഴ്സിങ് കോളജുകള്‍ക്കെതിരെ വീണ്ടും ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍(ഐഎന്‍സി) രംഗത്ത് വന്നു. ഐഎന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നു കര്‍ണാടകത്തിലെ നഴ്സിങ് കോളജുകളുടെ പേരുകള്‍ ഒഴിവാക്കി. ഐഎന്‍സിയുടെ അംഗീകാരമില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണാടകത്തിന് പുറത്ത് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. കേരളത്തിന് പുറത്ത് നഴ്സിങ് പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ മലയാളികളാണ്. വാര്‍ത്ത പുറത്ത് വന്നതോടെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആശങ്കയിലാണ്. ഏറെക്കാലമായി കര്‍ണാടക നഴ്സിങ് കൗണ്‍സിലും ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലും തമ്മില്‍ തുടരുന്ന ശീതസമരത്തിന്റെ തുടര്‍ച്ചയാണിത്.

താങ്കൾ മുസൽമാനാണോ ? എന്ന അവരുടെ ചോദ്യത്തിൽ എനിക്കെന്തോ പന്തികേട്‌ തോന്നി… ഇത് തീര്‍ച്ചയായും നിങ്ങള്‍ വായിക്കണം…

ഇതോടെ ഐഎന്‍സിയുടെ അംഗീകാരമില്ലാത്ത കോഴ്സുകള്‍ പഠിച്ചിറങ്ങിയാല്‍ വിദ്യാര്‍ത്ഥികള്‍ക്കു കര്‍ണാടകത്തിനു പുറത്തു ജോലി ചെയ്യാനാകാത്ത സാഹചര്യമുണ്ടാകും. കര്‍ണാടകയില്‍ പഠിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരിക്കുകയാണ്.

2017 മേയിലും സംസ്ഥാനത്തെ കോളജുകളുടെ പേരുകള്‍ ഐഎന്‍സി പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിനെതിരെ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ നഴ്സിങ് കോളജുകള്‍ക്ക് കര്‍ണാടക നഴ്സിങ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി ആരോഗ്യ സര്‍വകലാശാലയുടേയും അംഗീകാരം മതിയെന്ന സര്‍ക്കുലര്‍ കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു.

കോളജുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത് ഐന്‍എസി അല്ലെന്നും അതിനാല്‍ അംഗീകാരം റദ്ദാകുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കില്ലെന്നുമാണ് കര്‍ണാടക നഴ്സിങ് കൗണ്‍സിലിന്റെ വാദം. ഐഎന്‍സിയുടെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളാണ് കോഴ്സുകള്‍ നടത്തുന്നത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു സര്‍ട്ടിഫിക്കേറ്റ് നല്‍കുകയും സംസ്ഥാന നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുകയുമാണ് ഇപ്പോഴത്തെ നടപടിക്രമം. പാഠ്യപദ്ധതി തയാറാക്കുകയും മറ്റുമാണ് ഐഎന്‍സിയുടെ ചുമതലയെന്നും അംഗീകാരം പിന്‍വലിച്ചതിലൂടെ ഒന്നും സംഭവിക്കില്ലെന്നും കര്‍ണാടക കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.

‘മതം ഉപയോഗിച്ച്‌ ഭിന്നിപ്പിച്ച്‌ ഭരിക്കുന്നു, തിരിച്ചറിയാന്‍ വൈകുന്നുണ്ടോ’; ആഞ്ഞടിച്ച് അജു വര്‍ഗീസ്..

കര്‍ണാടക നഴ്സിങ് കൗണ്‍സിലിന്റെ വാദങ്ങള്‍ പൊള്ളയാണെന്നാണ് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ വാദം. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസരിച്ചാണു സര്‍വകലാശാലകള്‍ കോഴ്സുകള്‍ നടത്തുന്നതെന്നും രാജ്യത്തെ കോളജുകളിലെല്ലാം ഏകീകൃത പാഠ്യപദ്ധതിയാണ് പാലിക്കുന്നതെന്നുറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും ഐഎന്‍സി വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ ഐഎന്‍സിയുടെ അംഗീകാരമില്ലാത്ത കോളജുകളില്‍ പഠിക്കുന്നത് ആശങ്കയുള്ള കാര്യമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. കോഴ്സ് കഴിയുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ കിട്ടിയില്ലെങ്കില്‍ ഭാവിതന്നെ അവതാളത്തിലാകും. ഇന്ത്യന്‍ നഴ്സസ് രജിസ്റ്റര്‍ സൂക്ഷിക്കുന്നതും ഐഎന്‍സിയാണ്. നഴ്സസ്് രജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ തൊഴില്‍ സാധ്യതകള്‍ അടയുകയും ചെയ്യും.

ഐഎന്‍സി അംഗീകാരമില്ലാത്ത കോളജുകളില്‍ പഠിക്കാന്‍ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കാറില്ല. ഇതും വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയാകുന്ന കാര്യമാണ്. മലയാളികളായ പല വിദ്യാര്‍ത്ഥികളും നഴ്സിങ് പഠനത്തിന് വിദ്യാഭ്യാസ വായ്പയെടുക്കുന്നവരാണ്. നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നീക്കുപോക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, വരുന്ന അധ്യയന വര്‍ഷം പഠിക്കാന്‍ ചേരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

കര്‍ണാടകത്തിലാണു പഠിച്ചതെങ്കിലും വിദ്യാര്‍ത്ഥികള്‍ തൊഴില്‍ ആവശ്യത്തിനു പോകുന്നത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിവിധ വിദേശ രാജ്യങ്ങളിലുമാണ്. ഇവിടങ്ങളില്‍ ജോലി ചെയ്യാന്‍ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരം വേണം. നിലവിലെ സാഹചര്യത്തില്‍ ഐഎന്‍സിയുടെ അംഗീകാരമില്ലെങ്കിലും തങ്ങള്‍ അംഗീകാരം നല്‍കുമെന്നും രജിസ്ട്രേഷന്‍ നല്‍കുമെന്നുമാണ് കര്‍ണാടക കൗണ്‍സില്‍ പറയുന്നത്. അതുകൊണ്ടു പക്ഷേ, കര്‍ണാടകത്തിനു പുറത്തു ജോലി ലഭിക്കില്ല. ഇതാണ് പുതിയ തീരുമാനം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ പ്രത്യാഘാതം.

‘ചെറിയ സന്തോഷവും മഹത്തരമായ സെക്സും ഞാന്‍ ആഗ്രഹിക്കുന്നു, അതും വിവാഹിതരായ പുരുഷന്മാരില്‍ നിന്ന്’..

കാനഡ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഗള്‍ഫ് രാജ്യങ്ങളിലും ജോലി ലക്ഷ്യമിട്ടാണ് പല വിദ്യാര്‍ത്ഥികളും നഴ്സിങ് കോഴ്സുകള്‍ക്കു ചേരുക. ഇന്ത്യയില്‍ നഴ്സിങ് മേഖലയില്‍ തൊഴില്‍ ആഗ്രഹിക്കുന്നവരും നിരവധിയാണ്. പക്ഷേ, കര്‍ണാടകത്തിലെ കൗണ്‍സിലിന്റെ അംഗീകാരവുമായി കേരളത്തില്‍ പോലും ജോലി കിട്ടാന്‍ സാധ്യതയില്ലെന്നതാണ് സത്യം. അതിനാല്‍, ഇക്കുറി മക്കളെ നഴ്സിംഗിനു ചേര്‍ക്കും മുമ്ബ് ഈ സാഹചര്യം വ്യക്തമായി പരിശോധിക്കണമെന്നാണ് മാതാപിതാക്കള്‍ക്കു വിദ്യാഭ്യാസ വിദഗ്ദ്ധര്‍ നല്‍കുന്ന ഉപദേശം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*