കംഗാരുക്കള്‍ക്കു മുന്നില്‍ വന്‍മതില്‍ തീര്‍ത്ത് കുക്ക്… ഇംഗ്ലണ്ടിന് കൂറ്റന്‍ ലീഡ്..!

ഓസ്ട്രേലിയക്കെതിരേ ആഷസ് ടെസ്റ്റ് പരമ്ബരയിലെ നാലാം ടെസ്റ്റില്‍  ഇംഗ്ലണ്ടിനു ലീഡ്. മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്കിന്റെ ഒറ്റയാന്‍ പോരാട്ടമാണ് കളിയില്‍ ഇംഗ്ലണ്ടിനു നേരിയ മുന്‍തൂക്കം സമ്മാനിച്ചത്. ക്രീസില്‍ മറുഭാഗത്ത് തനിക്കു കൂട്ടായി എത്തിയവരെല്ലാം അധികം ചെറുത്തുനില്‍ക്കാതെ പുറത്തായെങ്കിലും കുക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ പൊരുതുകയാണ്.

ഓസീസിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 327 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് മൂന്നാംദിനം 116 ഓവറുകള്‍ കഴിയുമ്ബോള്‍ ഏഴു വിക്കറ്റിന് 367 റണ്‍സെന്ന നിലയിലാണ്. ആതിഥേയരേക്കാള്‍ 41 റണ്‍സിന് മുന്നിലാണ് ഇംഗ്ലണ്ട്. എന്നാല്‍ മൂന്നു വിക്കറ്റുകള്‍ മാത്രമേ ഇംഗ്ലണ്ടിനു ശേഷിക്കുന്നുള്ളൂവെന്നത് കംഗാരുക്കള്‍ക്ക് ആശ്വാസമാണ്.

181 റണ്‍സുമായാണ് കുക്ക് ക്രീസില്‍ നില്‍ക്കുന്നത്. 332 പന്തുകള്‍ നേരിട്ട കുക്കിന്റെ ഉജ്ജ്വല ഇന്നിങ്സില്‍ 20 ബൗണ്ടറികളുണ്ടായിരുന്നു. ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയില്‍ അര്‍ധസെഞ്ച്വറി തികച്ച മറ്റൊരു താരം. റൂട്ട് 133 പന്തില്‍ ഏഴു ബൗണ്ടറികളോടെ 61 റണ്‍സ് നേടി. മറ്റുള്ളവരൊന്നും 30 റണ്‍സ് തികച്ചില്ല. രണ്ടു വിക്കറ്റിന് 192 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനെ വന്‍ സ്കോറില്‍ നിന്നും ഓസീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. മൂന്നു വിക്കറ്റെടുത്ത നതാന്‍ ലിയോണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹാസ്ല്‍വുഡും പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇംഗ്ലീഷ് കുതിപ്പിനു ബ്രേക്കിട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*