Breaking News

‘കമന്റിട്ട എന്നെ കൈകാര്യം ചെയ്തത് കൊലക്കേസിലെ പ്രതിയെ പോലെ…

സമൂഹമാധ്യമത്തിൽ പാർവതിക്കെതിരെ മോശമായി സംസാരിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രിന്റോ എന്ന ചെറുപ്പക്കാരന് പറയാനുള്ളത് കേരളീയ പൊതുബോധത്തെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ. രാവിലെ മൂന്നുമണിയോടെ ഉറങ്ങികിടക്കുകയായിരുന്ന പ്രിന്റോയെ ഒരുവണ്ടി പൊലീസുകാർ വീട് വളഞ്ഞ് കൊലക്കേസ് പ്രതിയെ കൊണ്ടു പോകും പോലെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

പ്രിന്റോ പറയുന്നതിങ്ങനെ;

മദ്യപാന സദസ്സിലെ വീമ്പുപറച്ചിൽ അവസാനിച്ചത് പെൺകുട്ടിയുടെ ക്രൂര ബലാൽസംഗത്തിൽ; കരുനാഗപ്പള്ളിയിൽ നടന്ന ക്രൂരത ഇങ്ങനെ..!

വ്യക്തിപരമായ അഭിപ്രായമാണ് പോസ്റ്റ് ചെയ്തത്. ഞാൻ മമ്മൂട്ടി ഫാൻസ് മെംബര്‍ അല്ല, അദ്ദേഹത്തിന്റെ ആരാധകനാണ്. മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല. അതുകൊണ്ടാണ് എന്റെ അഭിപ്രായം ഞാൻ േരഖപ്പെടുത്തിയത്. മോശമായ രീതിയൊലൊന്നുമല്ല, സാധാരണ ഒരാൾ പ്രതികരിക്കുന്നതുപോലെയാണ് പ്രതികരിച്ചത്. എന്നാൽ മോശമായ രീതിയിൽ ഇവരെല്ലാം അത് മാറ്റിയെടുക്കുകയായിരുന്നു.

നടി പാർവതിക്കെതിരെ മോശമായ രീതിയില്‍ ഒരു കമന്റും ചെയ്തിട്ടില്ല. വ്യക്തിപരമായ താൽപര്യത്തിന്റെ പേരിൽ കമന്റ് രേഖപ്പെടുത്തിയിരുന്നു. ബാക്കിയൊക്കെ എന്റെ മേൽ കെട്ടിച്ചമച്ചതാണ്. പുലർച്ചെ വീട്ടിൽ ആകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാലുപേർ വന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു. ശരിക്കും കൊലക്കേസിലെ പ്രതികളെ പിടികൂടുന്നതുപോലെ. ഇന്നലെ തന്നെ ജാമ്യം ലഭിക്കേണ്ടതായിരുന്നു. ജാമ്യക്കാരില്ലാത്തതിനാൽ റിമാൻഡ് ചെയ്തു. ഇന്ന് ജാമ്യം എടുക്കാൻ ആള് വന്നില്ലായിരുന്നെങ്കിൽ അഞ്ചാറ് ദിവസം ജയിലിൽ കിടക്കേണ്ടതായിരുന്നു.

ഇതിൽ ഞാൻ മാത്രമല്ല, എന്റെ കമന്റിന് താഴെ പാർവതിയെ പിന്തുണയ്ക്കുന്ന ആളുകൾ തന്നെ എനിക്കെതിരെ മോശമായി സംസാരിച്ചിരുന്നു. അതൊന്നും അവർ നോക്കിയിട്ടില്ല. പാർവതിക്കെതിരെ എഴുതിയവരെ മാത്രമാണ് പൊലീസ് പിടികൂടുന്നത്.

അശ്ലീല ചുവയുള്ള കമന്റ് പോസ്റ്റ് ചെയ്തു എന്ന ആരോപണത്തിൽ സെക്​ഷൻ 67 എ വകുപ്പ് പ്രകാരമാണ് പ്രിന്റോയെ അറസ്റ്റ് ചെയ്തത്. എന്നാൽ പ്രിന്റോയുടെ പോസ്റ്റിൽ അത്തരത്തിലുള്ള ഒരുവാക്ക് പോലും കോടതിക്ക് കണ്ടെത്താനായില്ലെന്നും അതുകൊണ്ടാണ് പ്രിന്റോയ്ക്ക് ജാമ്യം ലഭിച്ചതെന്നും അഭിഭാഷകനായ ജിയാസ് ജമാൽ പറഞ്ഞു.

അഡ്വ. ജിയാസ്‍ ജമാലിന്റെ വാക്കുകളിലേക്ക്–

കേരളത്തിൽ സൈബർ കേസുകൾ, സ്ത്രീയെ അപമാനിച്ച കേസുകൾ , വ്യാജ ഐഡിയിലൂടെ സ്ത്രീയെ മോശമായി ചിത്രീകരിക്കുന്നു ഇങ്ങനെ നിരവധി പരാതികൾ പൊതു ജനങ്ങൾ പൊലീസിന് നൽകാറുണ്ട്. ഇതിലൊന്നും യാതൊരു നടപടിയും പൊലീസ് സ്വീകരിക്കാറില്ല. ഫെയ്സ്ബുക്കും ട്വിറ്ററുമായതിനാൽ ഇത് കണ്ട് പിടിക്കാൻ ബുദ്ധിമുട്ടാണെന്നാണ് പൊലീസ് പറയുന്ന ന്യായം.

നിലവിൽ പ്രിന്റോയ്ക്ക് കേസിൽ ജാമ്യം ലഭിച്ചു. അത്രയധികം അശ്ലീലചുവയുള്ള വാക്കുകൾ പ്രിന്റോയുടെ പോസ്റ്റിൽ ഇല്ല എന്ന കാരണം കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*