ഒരു ആരാധകന്‍ നല്‍കിയ സമ്മാനം ജയസൂര്യയെ ഞെട്ടിച്ചു; താരം തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു..!

ജയസൂര്യ നായകനായ ആട് 2 ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ്. ആട് 2 പലതരത്തിലും ആരാധകര്‍ ആഘോഷമാക്കിയെങ്കിലും വ്യത്യസ്തമായ രീതിയില്‍ ജയസൂര്യയ്ക്ക് ഒരു സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ഒരു ആരാധകന്‍. തനിക്ക് ലഭിച്ച ഈ സമ്മാനം ജയസൂര്യ തന്നെയാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.

ലിച്ചിയെ പോലല്ല പാര്‍വതി; കാലു പിടിക്കാന്‍ അവളെ കിട്ടില്ല; ഇത് പെണ്ണ് വേറെ: പാര്‍വതിക്ക് കട്ട സപ്പോര്‍ട്ടുമായി ചിന്മയി…!

സുരാജ് കുമാര്‍ എന്ന ആരാധകനാണ് കോഴിമുട്ടയുടെ തോടിനകത്ത് മുട്ട പൊട്ടിക്കാതെ ഷാജി പാപ്പാന്റെ കിടിലന്‍ ചിത്രം വരച്ചത്. ഇത് കണ്ട് അമ്ബരന്നിരിക്കുകയാണ് താരം. ചിത്രം കണ്ട് ഞെട്ടിയ താരം ശരിക്കും ഞെട്ടിച്ചു നന്ദി സുരാജ് എന്നും കുറിച്ചിട്ടുണ്ട്.

ആട് 2 മികച്ച അഭിപ്രായം കാഴ്ചവെച്ച് മുന്നോട്ട് പോവുകയാണ്. സിനിമ റിലീസ് ചെയ്ത ആദ്യദിനം യുവാക്കളുടെ അനിയന്ത്രിതതിരക്കാണ് തീയേറ്ററുകളില്‍ അനുഭവപ്പെട്ടതെങ്കില്‍ കഴിഞ്ഞ ദിവസം മുതല്‍ കുടുംബപ്രേക്ഷകരുടെ ഒഴുക്കാണ് കാണാന്‍ സാധിക്കുന്നത്. പല കേന്ദ്രങ്ങളിലും രാത്രി വൈകിയുള്ള സ്‌പെഷ്യല്‍ ഷോസും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*