ജിഷ വധക്കേസ്; വാദം പൂര്‍ത്തിയായി, വിധി ചൊവ്വാഴ്ച… അമീറുള്‍ ഇസ്ലാമിനെ രക്ഷിക്കാന്‍….

ജിഷ വധകേസിലെ വിധി ചൊവ്വാഴ്ച. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേസിലെ വിചാരണ പൂര്‍ത്തിയായിരുന്നു. ആസാം സ്വദേശി അമീറുള്‍ ഇസ്ലാം ആണ് കേസിലെ ഏകപ്രതി.

ഈ അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ നിങ്ങളുടെ ലൈംഗികശേഷിക്ക് അത് ദോഷമാകും..! തീര്‍ച്ചയായും വായിക്കേണ്ടത്….

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം. കഴിഞ്ഞമാസം 22നാണ് കേസില്‍ അന്തിമ വാദം ആരംഭിച്ചത്.2016 ഏപ്രില്‍ 28നാണ് ജിഷാമോള്‍(30) കൊല്ലപ്പെട്ടത്. ഇരിങ്ങോള്‍ കനാല്‍ പുറന്പോക്കിലെ വീടിനുള്ളില്‍ വച്ച്‌ ജിഷയെ അമീറുള്‍ ഇസ്ലാം കൊലപ്പെടുത്തിയെന്നാണ് കേസ്. നവംബര്‍ ഒന്നിന് അമീറുല്‍ ഇസ്ലാമിനെ നേരിട്ടു ചോദ്യംചെയ്യുന്ന നടപടി വിചാരണക്കോടതി പൂര്‍ത്തിയാക്കി.

രണ്ടു ദിവസം കൊണ്ടാണ് ഇതു പൂര്‍ത്തിയായത്. 2016 ഏപ്രില്‍ 28നു വൈകിട്ട് 5.30നും ആറിനുമിടയില്‍ പെരുമ്ബാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്ബോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണു ജിഷ കൊല്ലപ്പെട്ടത്. 2016 ഏപ്രില്‍ 28നായിരുന്നു സംഭവം.  അന്വേഷണ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡിഎന്‍എ വിദഗ്ധര്‍ തുടങ്ങി 100 സാക്ഷികളെ കേസില്‍ വിസ്തരിച്ചത്.

താന്‍ മതം മാറാനുള്ള കാരണം വെളിപ്പെടുത്തി നടി മാതു

അമീറുള്‍ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. അടച്ചിട്ട കോടതി മുറിയില്‍ 74 ദിവസമാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്.വിചാരണ വേഗത്തിലാക്കണമെന്ന് ജിഷയുടെ അമ്മ കോടതിയില്‍ അപേക്ഷിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*