ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്..!

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശശികലയുടെ അനന്തരവന്‍ ടി.ടി.വി ദിനകരന്‍, ജയലളിത ആശുപത്രിയില്‍ കഴിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ആക്രമണത്തിന് ഇരയായ നടി നടക്കാത്ത സംഭവങ്ങള്‍ ‘ഇമാജിന്‍’ ചെയ്തു പറയുന്നയാളെന്ന് കാവ്യ…! മൊഴിയുടെ പൂര്‍ണരൂപം…

ജയലളിതയുടെ മരണത്തിനു പിന്നില്‍ ശശികലയും ദിനകരനുമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ജയലളിത ആശുപത്രിയില്‍ സുരക്ഷിതയായിരുന്നുവെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ അന്വേഷണ കമ്മീഷന് നല്‍കുമെന്ന് ദിനകരന്‍ പക്ഷത്തെ മുന്‍ എംഎല്‍എ വെട്രിവേല്‍പറഞ്ഞു. ജയലളിത ആരോഗ്യവതിയായിരുന്നുവെന്നും സ്വകാര്യത കണക്കിലെടുത്താണ് വീഡിയോ പുറത്തുവിടാതിരുന്നതെന്നും വെട്രിവേല്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഇരുപക്ഷവും ഉന്നയിക്കുന്ന സാഹചര്യത്തില്‍ നിവൃത്തിയില്ലാതെയാണ് തങ്ങള്‍ ഇതു പുറത്തുവിടുന്നതെന്നാണ് വെട്രിവേല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ജയലളിതയുടെ മരണത്തിനുത്തരവാദികള്‍ ഒപിഎസും ഇപിഎസും ശശികലയുമാണെന്ന് കഴിഞ്ഞദിവസം എംകെ സ്റ്റാലിന്‍ ആരോപിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*