ജാലിയന്‍ വാലാബാഗ്: ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ലണ്ടന്‍ മേയര്‍..!

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പ് പറയേണ്ടതുണ്ടെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ജാലിയന്‍വാലാബാഗ് സ്മാരകം സന്ദര്‍ശിച്ചതിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. സ്മാരകത്തിലെ സന്ദര്‍ശക ഡയറിയില്‍ ഇതേകാര്യം അദ്ദേഹം എഴുതിവെക്കുകയും ചെയ്തു. ഈ ദുരന്തം ആര്‍ക്കും മറക്കാനാവില്ലെന്നും സന്ദര്‍ശക ഡയറിയില്‍ എഴുതിച്ചേര്‍ത്തു.

ബ്രിട്ടീഷ് കാലഘട്ടത്തില്‍ ജാലിയന്‍ വാലാബാഗില്‍ നടന്ന കൂട്ടക്കൊലക്ക് മാപ്പു പറയണമെന്നാവശ്യപ്പെടുന്ന പ്രമേയം ബ്രിട്ടന്‍ പാര്‍ലമെന്‍റില്‍ മുമ്ബ് അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായിരുന്നു 1919 ഏപ്രില്‍ 13ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ്.ഇ.എച്ച്‌.ഡയര്‍ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നല്‍കിയത്.

ആദ്യരാത്രിയില്‍ തന്‍റെ ലൈംഗിക ശേഷിക്കുറവ് തിരിച്ചറിഞ്ഞ ഭാര്യയോട് അധ്യാപകനായ ഭര്‍ത്താവ് കൊടുംക്രൂരമായി പെരുമാറി….

ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ജാലിയന്‍വാലാബാഗില്‍ നടന്നതെന്ന് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*