‘മതം ഉപയോഗിച്ച്‌ ഭിന്നിപ്പിച്ച്‌ ഭരിക്കുന്നു, തിരിച്ചറിയാന്‍ വൈകുന്നുണ്ടോ’; ആഞ്ഞടിച്ച് അജു വര്‍ഗീസ്..

സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെ നടന്‍ അജുവര്‍ഗീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നമ്മുടെ പൂര്‍വീകന്മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച മാര്‍ഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു. ഭിന്നിപ്പിച്ച്‌ ഭരിക്കുന്നതിനായിരുന്നു അത്. അതിനവര്‍ അന്നും ഇന്നും കണ്ടെത്തിയ മൂര്‍ച്ചയുള്ള ആയുധം മതമാണെന്നും അജു വര്‍ഗീസില്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.

താങ്കൾ മുസൽമാനാണോ ? എന്ന അവരുടെ ചോദ്യത്തിൽ എനിക്കെന്തോ പന്തികേട്‌ തോന്നി… ഇത് തീര്‍ച്ചയായും നിങ്ങള്‍ വായിക്കണം…

നമ്മള്‍ ഇക്കാര്യങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നുണ്ടെങ്കില്‍ സ്കൂളില്‍ നിന്ന് പഠിച്ച ബാലപാഠങ്ങള്‍ മാത്രം ഓര്‍ത്താല്‍ മതിയെന്നുമാണ് അജു വര്‍ഗീസ് പറയുന്നത്. പറയുന്നത് സത്യമാണെന്ന് തോന്നിയാല്‍ കൂടെ നില്‍ക്കുമെന്ന വിശ്വാസത്തോടെയാണ് അജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. തന്നെ തെറിവിളിക്കുന്നതിന് മുമ്ബ് ഒരുവട്ടം കൂടി വായിക്കൂ എന്ന മുന്നറിയിപ്പും പോസ്റ്റില്‍ അജു നല്‍കുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം;  

പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാൽ കൂടെ നിൽക്കും എന്ന വിശ്വാസത്തോടെ… നമ്മുടെ പൂർവികന്മാരെ തമ്മിൽ തെറ്റിക്കാൻ ഉപയോഗിച്ച അതെ മാർഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു. DIVIDE AND RULE !!! അതിനവർ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂർച്ചയുള്ള ആയുധം ആയിരുന്നു മതം.
തിരിച്ചറിയാൻ വൈകുന്നുണ്ടോ നമ്മൾ? സ്കൂളുകളിൽ നിന്ന് പഠിച്ച ബാലപാഠങ്ങൾ മാത്രം ഓർത്താൽ മതി. United we STAND, Divided we FALL !!! (ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാൻ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു)

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*