ഇത് ജനാധിപത്യത്തെ അവഹേളിക്കല്‍; പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് വിശാല്‍

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് നടന്‍ വിശാല്‍ രംഗത്ത്. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.

ഇതിനു പിന്നാലെയാണ് വിഷയത്തോട് വൈകാരികമായി പ്രതികരിച്ച് വിശാല്‍ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യത്തോടുള്ള അവഹേളനമെന്ന് നടന്‍ ആരോപിച്ചു. നടപടിയെ നിയപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍ പാളത്തില്‍ രാത്രി ഒരു പെണ്‍കുട്ടിയുടെ ബോഡി അടുത്ത് ചെന്ന യുവാവ് കാഴ്ച കണ്ട് ഞെട്ടി…

10 വോട്ടര്‍മാര്‍ പിന്താങ്ങണമെന്ന വ്യവസ്ഥയനുസരിച്ചു വിശാല്‍ ഹാജരാക്കിയ രേഖകളില്‍ രണ്ടു പേരുടെ ഒപ്പ് വ്യാജമാണെന്നായിരുന്നു ആരോപണം. സുമതി, ദീപന്‍ എന്നിവര്‍ നേരിട്ടു ഹാജരായി ഇത് തങ്ങളുടെ ഒപ്പല്ലെന്നു സാക്ഷ്യപ്പെടുത്തിയതോടെ വരണാധികാരി പത്രിക തള്ളുകയായിരുന്നു.

ഇതിനിടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് വിശാല്‍ പ്രതിഷേധിക്കുക.യും ഒടുവില്‍ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. വിശാലിനെ പിന്തുണച്ച സ്ത്രീയെ ഭീഷണിപ്പെടുത്തി താന്‍ ഒപ്പിട്ടില്ലെന്ന് തെളിയിക്കുന്ന കത്ത് നല്‍കാന്‍ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണവും നടന്‍ വരമാധികാരിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു.

ആദ്യരാത്രിയില്‍ തന്‍റെ ലൈംഗിക ശേഷിക്കുറവ് തിരിച്ചറിഞ്ഞ ഭാര്യയോട് അധ്യാപകനായ ഭര്‍ത്താവ് കൊടുംക്രൂരമായി പെരുമാറി….

ഈ തെളിവ് കൂടി പരിഗണിക്കുമെന്നു വരണാധികാരി അറിയിച്ചെങ്കിലും പിന്നീട് പത്രിക തള്ളിയതായി അറിയിക്കുകയായിരുന്നു. പാര്‍ട്ടികളുടെ ഒന്നും പിന്തുണ ഇല്ലാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു വിശാലിന്റെ സ്ഥാനാര്‍ത്ഥിത്വം. രേഖ അപൂര്‍ണ്ണമാണെന്ന് ചൂണ്ടിക്കാട്ടി ജയലളിതയുടെ സഹോദരപുത്രി ദീപയുടെയും നാമനിര്‍ദേശ പത്രിക കമ്മീഷന്‍ തള്ളുകയുണ്ടായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*