മലപ്പുറത്ത് മകളെ വെട്ടിക്കൊലപ്പെടുത്തിയശഷം പിതാവ് പോലീസില്‍ കീഴടങ്ങി; മകളെ കൊല്ലാനുള്ള കാരണത്തിന് പിന്നില്‍ പിതാവിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…

മലപ്പുറത്ത് മകളെ വെട്ടിക്കൊലപ്പെടുത്തിയശഷം പിതാവ് പോലീസില്‍ കീഴടങ്ങി. മലപ്പുറം പെരുവള്ളൂരില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പറങ്കിമാവില്‍ വീട്ടില്‍ ശശിയുടെ മകള്‍ ശാലു (18)ആണ് പിതാവിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പിതാവിന്റെ ക്രൂരകൃത്യം. ബുധനാഴ്ച രാത്രിയോടെയോ വ്യാഴാഴ്ച പുലര്‍ച്ചയോടെയോ ആകാം കൊലപാതകം നടന്നതെന്നാണ് സൂചന. വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയാണ് ശശി. പാലക്കാട് പെരിന്തല്‍മണ്ണ താഴെക്കോടാണ് ശശിയുടെ ഭാര്യവീട്

താങ്കൾ മുസൽമാനാണോ ? എന്ന അവരുടെ ചോദ്യത്തിൽ എനിക്കെന്തോ പന്തികേട്‌ തോന്നി… ഇത് തീര്‍ച്ചയായും നിങ്ങള്‍ വായിക്കണം…

ശാലുവിന്റെ മാതാവ് ശൈലജ സ്വന്തം വീട്ടില്‍ പോയപ്പോഴാണു സംഭവം. വ്യാഴാഴ്ച രാവിലെയാണ് ശശി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. പ്ലസ്ടുവിന് ശേഷം പി.എസ്.സി പരിശീലനം നടത്തുകയായിരുന്നു ശാലു. ശശിയെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*