ഇനി ‘ഭീം ആപ്പിലൂടെ റെയില്‍ വേ ടിക്കറ്റ് ബുക്ക് ചെയ്യാം..!

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ വന്‍ വര്‍ധനവുണ്ടായതോടെ യാത്രക്കാര്‍ക്ക് ഭീം ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി റെയില്‍വെ. റെയില്‍വേ ട്രാഫിക് ബോര്‍ഡ് മെമ്ബര്‍ മുഹമ്മദ് ജംഷീദാണ് വിവരം അറിയിച്ചിരിക്കുന്നത്.

നോട്ട് നിരോധനം നടപ്പിലാക്കിയപ്പോള്‍ 58 ശതമാനമായിരുന്നത് ഇപ്പോള്‍ 70 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നോട്ട് നിരോധിച്ചപ്പോള്‍ ബാങ്കിലെ ഇടപാടുകള്‍ എളുപ്പമാക്കുന്നതിനായി പ്രധാനമന്ത്രി പുറത്തിറക്കിയ ആപ്പാണ് ഭീം. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് അടക്കം നിരവധി ബാങ്കിംഗ് ഇടപാടുകള്‍ ഭീം വഴി സുഗമമായി നടക്കും.

റെയില്‍വെ ടിക്കറ്റിനായി പെയ്ടിഎം അടക്കമുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യ ആശ്രയിക്കുന്നത് അഞ്ചു കോടിയോളം ആളുകളാണ്. 30 ശതമാനത്തോളം ആളുകള്‍ മാത്രമാണ് റെയില്‍വെ സ്റ്റേഷനുലെ റിസര്‍വേഷന്‍ കൗണ്ടറുകളെ ആശ്രയിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*