ഇങ്ങനെയൊരു അവസരത്തിനായി 2037 വരെ കാത്തിരിക്കാനും ഒരു മടിയുമില്ലായിരുന്നു..!

റെക്കോര്‍ഡുകള്‍ പൊളിച്ചടുക്കുമെന്ന പ്രതീക്ഷയോടെ റിലീസിനെത്തുന്ന മെഗാസ്റ്റാര്‍ ച്ചിത്രമാണ് മാസ്റ്റര്‍പീസ്. രാജാധിരാജക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിക്കുന്ന ചിത്രമായ മാസ്റ്റര്‍പീസിന്റെ ടീസറും ഗാനങ്ങളുമെല്ലാം വന്‍ പ്രതീക്ഷയാണ് ആരാധകരില്‍ സൃഷ്ടിച്ചിരിക്കുന്നത്, കോളേജ് പ്രഫസറായ എഡ്ഡിയായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ആ താരങ്ങളിലെ സൂപ്പര്‍ താരമായ സന്തോഷ് പണ്ഡിറ്റായിരുന്നു കഴിഞ്ഞ ദിവസം നടന്ന് ഓഡിയോ ലോഞ്ചിന്റേയും താരം.

യുവനടന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ!

മുഖ്യധാര സിനിമകളില്‍ രണ്ടാമത്തെ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്, ‘ഒരു സിനിമാക്കാരനി’ലാണ് ആദ്യം ചെറിയൊരു വേഷം ചെയ്തത്.ട്രെയിലറിലും പാട്ടിലുമെല്ലാമുള്ള സന്തോഷ് പണ്ഡിറ്റ് ഓഡിയോ ലോഞ്ചിലും ശ്രദ്ധേയനായിരുന്നു.

ജോലി രാജിവച്ച്‌, വീടു വിറ്റ് സിനിമയെടുത്ത് മലയാള സിനിമയുടെ ഭാഗമായ തനിക്ക് ഇതുപോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകുക എന്നതു വലിയ ആഗ്രഹമായിരുന്നുവെന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഇങ്ങനെയൊരു അവസരത്തിനായി 2037 വരെ കാത്തിരിക്കാനും ഒരു മടിയുമില്ലായിരുന്നു. അതുവരെ തന്റെ സ്വന്തം ചിത്രങ്ങളുമായി ക്ഷമയോടെ കാത്തിരിക്കുമായിരുന്നു. സ്വന്തം ചിത്രങ്ങളുടെ സെറ്റിലേക്ക് പലപ്പോഴും ഭക്ഷണ സാധനങ്ങള്‍ കൊണ്ടുപോയി പാകം ചെയ്തു കഴിച്ചിട്ടുണ്ട്. ഒരു ചിത്രത്തിന്റെ അഭിനേതാവ് മാത്രമാകുമ്ബോള്‍ അതു ചെറിയ ജോലി മാത്രമാണ്. സിനിമയിലെത്തിയ ഇക്കാലയളവിനിടയില്‍ ആശ്വാസത്തോടെ സെറ്റിലെത്തിയതും ഇപ്പോഴാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിക്കുനേരെ മമ്മൂട്ടി ആരാധകരുടെ സൈബര്‍ ആക്രമണം..!

അതിഥിയായി എത്തിയ സംവിധായകന്‍ ജോഷിയുടെ കാല്‍തൊട്ട് വണങ്ങിയാണ് ഓഡിയോ ലോഞ്ചിന്റെ സദസ്സിലേക്ക് സന്തോഷ് പണ്ഡിറ്റ് പ്രവേശിച്ചത്. വേദിയില്‍ സന്തോഷ് പണ്ഡിറ്റ് സംസാരിച്ചപ്പോഴും സദസ്സ് ഹര്‍ഷാരവത്തോടെ വരവേറ്റു.ദീപക്ദേവ് ആണ് ചിത്രത്തിനു സംഗീതമൊരുക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മുഹമ്മദ് വടകരയാണ്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘മാസ്റ്റര്‍ പീസ്’.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*