Breaking News

ഹോണ്ട ഗോള്‍ഡ് വിംഗ് ഇന്ത്യന്‍ മണ്ണിലേക്ക്, 2018 ബുക്കിങ് ആരംഭിച്ചു..!

ആഡംബരത്തിന്റെ അവസാന വാക്കായ ഹോണ്ട ഗോള്‍ഡ് വിംഗ് ഇന്ത്യന്‍ മണ്ണിലേക്ക്, 2018 ബുക്കിങ് ആരംഭിച്ചു. സമാനതകളിലാത്ത സാങ്കേതികവിദ്യയും ആഡംബരവും ഒത്തിണങ്ങിയ ഹോണ്ടയുടെ ഫ്ളാഗ്ഷിപ്പ് മോഡല്‍ ഗോള്‍ഡ് വിംഗിന്റെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തുകയാണ്. സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, സൗകര്യം, പ്രകടനം തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഗണ്യമായ പരിഷ്കാരങ്ങളോടെയാണ് പുതിയ ഗോള്‍ഡ് വിംഗിന്റെ വരവ്.

6 സിലിണ്ടര്‍ എഞ്ചിന്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച്‌ ട്രാന്‍സ്മിഷന്‍, ഇരട്ട വിഷ്ബോണ്‍ സസ്പെന്‍ഷന്‍ എന്നീ പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍മോഡലിനെക്കാള്‍ മികച്ച പവറും കൂടുതല്‍ വേഗവും പുതിയ ഗോള്‍ഡ് വിംഗില്‍ ലഭിക്കും. ഹോണ്ടയുടെ എക്സ്ക്ലുസീവ് ഔട്ട്ലറ്റുകള്‍ വഴി വാഹനത്തിന്റെ ബുക്കിങ് നിലവില്‍ ആരംഭിച്ചിട്ടുണ്ട്, 2018 തുടക്കം മുതല്‍ ഗോള്‍ഡ് വിംഗ് ഉപഭോക്താക്കള്‍ക്ക് കൈമാറും.

വാഹനവിപണിയില്‍ മത്സരം വര്‍ധിച്ച സാഹചര്യത്തില്‍ രൂപത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ മോഡല്‍ എത്തുന്നത്. പുതിയ എല്‍.ഇ.ഡി ഹെഡ്ലാംബ്, കൂടുതല്‍ ഫീച്ചേഴ്സ് ഉള്‍ക്കൊണ്ട ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് ഇഗ്നീഷ്യന്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, ഇലക്‌ട്രോണിക് അഡ്ജസ്റ്റബിള്‍ വിന്‍ഡ് സ്ക്രീന്‍, സാറ്റ്ലൈറ്റ് നാവിഗേഷന്‍ സൗകര്യം എന്നിവയ്ക്കു പുറമെ ബോഡി വര്‍ക്കിലുള്ള മാറ്റം എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍.

പൂര്‍ണമായും പരിഷ്കരിച്ച 1833 സി സി എഞ്ചിനാണ് ഗോള്‍ഡ് വിംഗിന് ശക്തി പകരുന്നത്. സിലിണ്ടറിന് 2 വാല്‍വുകള്‍ക്ക് പകരം 4 വാല്‍വുകളാണ് വാഹനത്തിലുള്ളത്. 5500 ആര്‍പിഎമ്മില്‍ 125 ബിഎച്ച്‌പി കരുത്തും, 4500 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കും നല്‍കുന്നു. നേരത്തെ ഇത് യഥാക്രമം 118 എച്ച്‌പി, 166.7 എന്‍എം ടോര്‍ക്കുമായിരുന്നു. പഴയ പതിപ്പിനെക്കാള്‍ വലുപ്പം എന്‍ജിന് കുറവാണ്. റിയര്‍ വീലില്‍ ഗ്രിപ്പ് നഷ്ടപ്പെടുന്നത് തടയുന്നതിന് പുതിയതായി അവതരിപ്പിക്കുന്ന ത്രോട്ടില്‍ ബൈ വയര്‍ 4 റൈഡര്‍ മോഡ് നല്‍കിയിട്ടുണ്ട്. ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ കൈകാര്യം ചെയ്യാന്‍ റൈഡര്‍ മോഡ് സഹായിക്കുന്നു.

ഡൈ കാസ്റ്റ് അലുമിനിയത്തില്‍ തീര്‍ത്ത ഫ്രെയിമിന് 2 കിലോ ഗ്രാം ഭാരം കുറവാണ്. അനായാസകരമായ യാത്രക്ക് ഇത് സഹായകരമാണ്. മുന്‍മോഡലിനെ അപേക്ഷിച്ച്‌ ഗോള്‍ഡ് വിംഗിന്റെ ആകെ ഭാരം 48 കിലോഗ്രാം കുറവാണ്. പുതിയ ഡബിള്‍ വിഷ്ബോണ്‍ ഫ്രണ്ട് സസ്പെന്‍ഷന്‍ പഴയ ടെലിസ്കോപ്പിക് സസ്പെന്‍ഷനുമായി താരതമ്യം ചെയ്യുമ്ബോള്‍ ഘര്‍ഷണം കുറഞ്ഞതാണ്.

കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം എന്ന സംവിധാനവും വാഹനത്തിലുണ്ട്. രണ്ടു വേരിയന്റുകളിലാണ് ഗോള്‍ഡ് വിംഗിന്റെ റീഎന്‍ട്രി. സ്റ്റാന്റേര്‍ഡ് ഗോള്‍ഡ് വിംഗും കൂടുതല്‍ ടെക്നിക്കല്‍ ഫീച്ചേഴ്സുള്ള ഗോള്‍ഡ് വിംഗ് ടൂര്‍ എന്നിവയാണ് രണ്ട് വേരിയന്റുകള്‍. 26.85 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. ഇന്ത്യന്‍ റോഡ്മാസ്റ്റര്‍, ഹാര്‍ലി ഡേവിഡ്സണ്‍ ഇഢഛ ലിമിറ്റഡ് എന്നിവയാണ് ഇന്ത്യയില്‍ ഗോള്‍ഡ് വിംഗിന്റെ എതിരാളികള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*