ഹോണ്ട സി ആര്‍ വിക്ക് മറുപടിയുമായി മിത്സുബിഷി…

ജാപ്പനീസ് നിര്‍മ്മാതാക്കളായ മിത്സുബിഷി  പുതിയ ഔട്ട്ലാന്‍ഡര്‍ ക്രോസ്‌ഓവറുമായി ഇന്ത്യയിലേക്ക്. 2018 മെയ് മാസത്തോടെയായിരിക്കും മിത്സുബിഷി ഔട്ട്ലാന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 30 ലക്ഷം രൂപ വിലയിലെത്തുന്ന ഈ ക്രോസ്‌ഓവറിന്റെ ബുക്കിംഗ് ഫെബ്രുവരി മാസത്തോടെ ആരംഭിക്കുമെന്നാണ് സൂചന.

ആദ്യ വരവില്‍ പെട്രോള്‍ വേരിയന്റില്‍ മാത്രമായിരിക്കും പുതിയ ഔട്ട്ലാന്‍ഡര്‍ ലഭ്യമാവുക. 2.4 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുക. 169 ബി എച്ച്‌ പി കരുത്തും 225 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് സിവിടി ഗിയര്‍ബോക്സാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്രോസ്‌ഓവറില്‍ മള്‍ട്ടിപ്പിള്‍ ഡ്രൈവിംഗ് മോഡുകളും ഒരുങ്ങുമെന്നും സൂചനയുണ്ട്.

മിത്സുബിഷിയുടെ ഡയനാമിക് ഷീല്‍ഡ് ഡിസൈനിലാണ് പുതിയ ഔട്ട്ലാന്‍ഡര്‍ ക്രോസ്‌ഓവര്‍ എത്തുന്നത്. ഓട്ടോമാറ്റിക് ഹെഡ്ലാമ്ബുകള്‍, എല്‍ഇഡി ഹെഡ്ലാമ്ബുകള്‍, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, ഫോഗ് ലാമ്ബുകള്‍, 6.1 ഇഞ്ച് ടച്ച്‌സ്ക്രീനോട് കൂടിയ റോക്ക്ഫോര്‍ഡ് ഫൊസ്ഗേറ്റ് ഓഡിയോ സിസ്റ്റം എന്നിങ്ങനെയുള്ള ഫീച്ചറുകളും വാഹനത്തിലുണ്ടായിരിക്കും

മാത്രമല്ല, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി എന്നിവയും മിത്സുബിഷി ഔട്ട്ലാന്‍ഡറിന്റെ പ്രത്യേകതകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് എയര്‍ബാഗുകള്‍, ഇബിഡി, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ആക്ടിവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സുരക്ഷാസജ്ജീകരണങ്ങളും പുതിയ മിത്സുബിഷി ഔട്ട്ലാന്‍ഡറില്‍ കമ്ബനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*