ഹിമാചലിലും ഗുജറാത്തിലും താമര തന്നെ… എക്സിറ്റ് പോള്‍ ഉള്ളറകള്‍ ഇങ്ങനെ…!

ബിജെപി ഹിമാചല്‍ പ്രദേശില്‍ വന്‍ വിജയം നേടുമെന്ന് ഇന്ത്യാ ടുഡേ എക്സിറ്റ് പോള്‍ ഫലങ്ങള്‍. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

ശത്രുരാജ്യങ്ങള്‍ കബളിപ്പിക്കപ്പെടും; അഭിമാനമുയര്‍ത്തി ഐഎന്‍എസ്. കല്‍വരി ഇനി ഇന്ത്യന്‍ സേനയുടെ ഭാഗം..!

ബിജെപി 47-55 സീറ്റുകളോടെ അധികാരത്തിലേറും, കോണ്‍ഗ്രസ് 13-20 സീറ്റുകളില്‍ ഒതുങ്ങും, മറ്റു കക്ഷികള്‍ 0-2 സീറ്റുകള്‍ നേടുമെന്നും ഇന്ത്യാ ടുഡേ എക്സിറ്റ് ഫലം പ്രവചിക്കുന്നു.

68 മണ്ഡലങ്ങളിലായി 337 സ്ഥാനാര്‍ഥികളാണു മത്സരിച്ചത്. 62 എംഎല്‍എമാര്‍ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയിരുന്നു. മുഖ്യമന്ത്രി വീരഭദ്ര സിംങ്ങ്, പത്ത് മന്ത്രിമാര്‍, ഡപ്യൂട്ടി സ്പീക്കര്‍ ജഗത് സിങ്ങ് നേഗി, മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ തുടങ്ങിയവരും മത്സരരംഗത്തുണ്ടായിരുന്നു.

കോണ്‍ഗ്രസും ബിജെപിയും 68 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ ബിഎസ്പി 42 സീറ്റുകളിലാണ് ജനവിധി തേടിയത്. 14 സീറ്റുകളില്‍ സിപിഎമ്മും മത്സരിക്കുന്നുണ്ട്. ഇടതു സഖ്യത്തില്‍ മൂന്നിടങ്ങളില്‍ സിപിെഎയും ജനവിധി തേടുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*