ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്; ആദ്യഘട്ടത്തില്‍ പോളിംഗ് 68 ശതമാനം

ഗുജറാത്തില്‍​ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്  ആദ്യഘട്ടത്തില്‍ 68 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു​​. തെരഞ്ഞെടുപ്പ്​ കമീഷനാണ്​ പോളിങ്​ സംബന്ധിച്ച കണക്കുകള്‍ പുറത്ത്​ വിട്ടത്​. തെരഞ്ഞെടുപ്പ്​ സമാധാനപരമായിരുന്നുവെന്നും കമീഷന്‍ അറിയിച്ചു. കച്ച്‌​, സൗരാഷ്​ട്ര, ദക്ഷിണ ഗുജറാത്ത്​ എന്നിവിടങ്ങ​ളിലെ 89 നിയമസഭ മണ്ഡലങ്ങളിലാണ്​ ശനിയാഴ്​ച വോ​ട്ടെടുപ്പ്​ നടന്നത്​. അതേ സമയം, തെരഞ്ഞെടുപ്പിനിടെ ഇലക്​ട്രോണിക്​ വോട്ടിങ്​ യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയെന്ന്​ കോണ്‍ഗ്രസ്​ ആരോപിച്ചു. വോട്ടിങ്​ യന്ത്രങ്ങള്‍ ബ്ലൂടുത്തുമായി ബന്ധിപ്പിച്ചുവെന്നാണ്​ പ്രതിപക്ഷത്തി​​​​​​ന്‍റെ ആരോപണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*