Breaking News

ഗര്‍ഭിണിയാകാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ട വിധം..!!

എത്രയോ ആളുകള്‍ കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ലക്ഷങ്ങള്‍ മുടക്കി ചികില്‍സിക്കുന്നു. ചിലപ്പോള്‍ നിങ്ങളുടെ ശാരീരിക പ്രശ്നങ്ങള്‍ കൊണ്ട് മാത്രാമായിരിക്കില്ല നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകാതെ പോകുന്നത്. ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചു നോക്കൂ. തീര്‍ച്ചയായും ഷെയര്‍ ചെയ്ത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുത്തുകയും വേണം.

ഗര്‍ഭിണിയാകുക എന്നത് മിക്കവാറും ദമ്പതികള്‍ക്ക് വളരെ ലളിതമായ കാര്യമാണ്. എന്നാല്‍ ചില പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അത്ര എളുപ്പമല്ല. ഗര്‍ഭിണിയാകാന്‍ തയ്യാറാകുന്നവര്‍ക്കിതാ ചില നുറുങ്ങുകള്‍. ഗര്‍ഭിണിയാകുക എന്ന നിങ്ങളുടെ ആഗ്രഹത്തെ പല ഘടകങ്ങള്‍ സ്വാധീനിക്കുന്നു. ആദ്യമായി ഗര്‍ഭിണിയാകാനുള്ള ആരോഗ്യം നിങ്ങള്‍ക്കുണ്ടെന്നു ഉറപ്പു വരുത്തണം.

പലരുടെയും തെറ്റായ ജീവിത ശൈലിയും അനാരോഗ്യവുമാണ് ഗര്‍ഭിണിയാകാന്‍ കഴിയാതെ വരുന്നത് ബലഹീനതയും , ലൈംഗിക അണുബാധയും നിങ്ങളുടെ കുഞ്ഞിനെ ഇല്ലാതാക്കും .നിങ്ങള്‍ ശരിയായ രീതിയിലൂടെ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു തികഞ്ഞ സമീപനം ആവശ്യമാണ് .

ഓരോ ആഴ്ചയിലും 3 തവണ എങ്കിലും ബന്ധപ്പെടാന്‍ ശ്രമിക്കേണ്ടാതാണ് .നിങ്ങള്‍ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ബീജത്തിന് ശരിയായ സമയത്തും അളവിലും ഇരിക്കാന്‍ കഴിഞ്ഞെന്നു വരില്ല .ലൈംഗിക ബന്ധത്തിലൂടെ ഘട്ടം ഘട്ടമായുള്ള വഴികളാണ് ഗര്‍ഭിണിയാകാന്‍ നല്ലത് .നിങ്ങള്‍ കുഞ്ഞിനു വേണ്ടി ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ബന്ധപ്പെടല്‍ രസകരവും , സന്തോഷകരവുമാക്കുക .

ചിലപ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തികള്‍ ആസ്വാദ്യകരമല്ലാതെയും , സ്ട്രെസോട് കൂടിയുമാകാം .നിങ്ങള്‍ എത്രത്തോളം കൂടുതല്‍ അടുപ്പം കാണിക്കുന്നുവോ അത്രത്തോളം കുഞ്ഞ് എന്ന സാധ്യതയും കൂടുന്നു. സ്ത്രീകളില്‍ രതിമൂര്‍ച്ഛയില്‍ ബീജം ഗര്‍ഭപാത്രത്തിലേക്ക് കയറുന്നു. ആ സമയം പുരുഷന്‍ ശരിയായ ഉയരം ഉണ്ടാക്കി കൂടുതല്‍ ബീജം ഉള്ളിലേക്ക് കടത്തിവിടണം .ഗര്‍ഭം ധരിക്കാന്‍ ഏറ്റവും നല്ല രീതി മിഷണറി പൊസിഷന്‍ ആണ്.

ബീജത്തിന് എഗ്ഗിലേക്ക് നീങ്ങാന്‍ ഗുരുത്വാകര്‍ഷണം കൂടുതല്‍ കിട്ടുന്ന പൊസിഷന്‍ ആണിത് .കൂടാതെ കൂടുതല്‍ നേരം ബീജം യോനി പ്രദേശത്ത് നില്‍ക്കാനും ഇത് സഹായിക്കും. നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബീജം ഫാലോപ്യന്‍ ട്യൂബില്‍ കയറാന്‍ സഹായിക്കുന്ന പൊസിഷന്‍ തിരഞ്ഞെടുക്കുക.

സ്ത്രീയുടെ ആര്‍ത്തവത്തിന്റെ 14 മത്തെ ദിനം ഗര്‍ഭിണിയാകാന്‍ ദമ്പതികള്‍ തിരഞ്ഞെടുക്കുന്നത് നല്ലതാണു .

സാധാരണ 28 ദിവസത്തെ ആര്‍ത്തവചക്രം ഉള്ള സ്ത്രീകള്‍ക്ക് അതിന്റെ പകുതിയില്‍ ആയിരിക്കും ഓവുലേഷന്‍ നടക്കുന്നത് .28 ദിവസത്തിലെ ആര്‍ത്തവചക്രം ഇല്ലാത്ത സ്ത്രീകള്‍ക്ക് 14 മത്തെ ദിനം ഓവുലേഷന്‍ നടക്കില്ല .

എപ്പോഴാണ് ഓവുലേഷന്‍ നടക്കുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് ലൈംഗികബന്ധത്തെ കൂടുതല്‍ സഹായിക്കും

എത്രപ്രാവശ്യം ബന്ധപ്പെട്ടു എന്നതിലല്ല,എപ്പോള്‍ ലൈംഗികബന്ധം ഉണ്ടായി എന്നതിലാണ് കാര്യം.അണ്ഡവിസര്‍ജനം നടന്നു അണ്ഡം പുറത്തു വന്ന സമയത്താണു ലൈംഗികബന്ധം ഉണ്ടായതെങ്കില്‍ ഗര്‍ഭിണിയാകാം.കൃത്യമായി 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയുള്ള ദിവസങ്ങള്‍ കണ്ടെത്താം.

ആര്‍ത്തവം തുടങ്ങിയ ദിവസം ഒന്ന് എന്നു കണക്കാക്കിയാല്‍ ഒമ്പതാം ദിവസത്തിനും 18-ാം ദിവസത്തിനുമിടയിലുള്ള ദിവസങ്ങളിലാകും ഗര്‍ഭധാരണ സാധ്യത കൂടുതല്‍. ഈ സമയത്തായിരിക്കും അണ്ഡോല്‍പാദനം നടക്കുക.

ഈ സമയത്തു ഒറ്റപ്രാവശ്യം സംഭോഗത്തില്‍ ഏര്‍പ്പെട്ടാലും മതി ഗര്‍ഭിണിയാകാന്‍.ആര്‍ത്തവം കൃത്യമല്ലാത്ത സ്ത്രീകളില്‍ ഈ രീതി വിജയിക്കില്ല.എങ്ങനെയാണ് ഈ കലണ്ടര്‍ തയാറാക്കുക എന്ന് കൃത്യമായി മനസ്സിലാക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ശേഷം തുടര്‍ന്ന് വായിക്കുക .

ഗര്‍ഭകാലത്തെ ലൈഗികബന്ധത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

മറ്റു കുഴപ്പങ്ങളൊന്നിമില്ലെങ്കില്‍ ഗര്‍ഭ-കാലത്ത് 9-ാം മാസം വരെ സെക്‌സ് ആകാം. പക്ഷേ താഴെ പറയുന്ന കൂട്ടര്‍ ഗര്‍ഭകാലത്തു ലൈംഗികബന്ധം ഒഴിവാക്കണം.

ഇതിനു മുമ്പ് മാസം തികായാതെ കുഞ്ഞുങ്ങളെ പ്രസവിച്ചവര്‍, ഡൈലേറ്റഡ് സെര്‍വിക്‌സ് ഉള്ളവര്‍ , ഒന്നര കി.ഗ്രാമില്‍ കുറഞ്ഞ വെയ്റ്റുള്ള ഭ്രൂണത്തെ വഹിക്കുന്നവര്‍, ഇതിനു മുമ്പ് ഗര്‍ഭം അലസിയവര്‍ തുടങ്ങിയവര്‍.

പൊസിഷന്റെ കാര്യം പറഞ്ഞാല്‍ പ്രധാനമായു ശ്രദ്ധിക്കേണ്ട് ഇതാണ് :

പുരുഷന്റെ ഭാരം സ്ത്രീയുടെ വയറ്റിലേക്കു വരരുത്. ചെരിഞ്ഞു കിടന്നു ബന്ധപ്പെടാം. ഭാര്യ മെത്തയില്‍ മുട്ടുകുത്തി നിന്നും ഭര്‍ത്താവ് പുറകില്‍ കൂടി പ്രവേശിക്കുന്ന പൊസിഷനും ആകാം. ഇനി ഭാര്യ മെത്തയ്ക്കു കുറുകെ കിടന്നുകൊണ്ടും ഭര്‍ത്താവ് കട്ടിനിന്റെ അരികെ നിന്നുംകൊണ്ടുമാകാം.

ഭാര്യ ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കണം(രണ്ടു പേരും ഒരു കസേരയില്‍ ഇരിക്കണം.)ബന്ധത്തില്‍ ഏര്‍പ്പെടാം.പക്ഷേ എല്ലാറ്റിനും പ്രത്യേകം ശ്രദ്ധിക്കണം.

വളരെയധികം ശ്രദ്ധിച്ചും ധൃതികൂടാതെയും ചെയ്യേണ്ടതാണ് വന്ധ്യതാ ചികിത്സ.പരിശോധനകള്‍ സമഗ്രവുംസമ്പൂര്‍ണ്ണവുമായിരിക്കണം. ദമ്പതികളുടെ ഉല്‍കണ്ഠ മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ ഫവപ്രദമായ ചികിത്സയ്ക്കു ക്ഷമ കൂടിയേ തീരൂ. ഓരോ ദമ്പതിമാര്‍ക്കും ഓരോ പ്രശ്‌നങ്ങളായിരിക്കും.

അപ്പോള്‍ ചികിത്സയും വ്യത്യസ്തമായിരിക്കും. ചിലര്‍ക്കു താഴെ പറയുന്നതില്‍ ഒരു ചികിത്സമതിയായിരിക്കും. ചിലര്‍ക്ക് ഒന്നില്‍ കൂടുതല്‍ വേണ്ടിവരും.

ചികിത്സകള്‍

(1)രോഗാണുബാധ ചെറുക്കല്‍

(2) ബീജങ്ങളോടുള്ള എതിര്‍പ്പുമാറ്റല്‍

(3)ഓപ്പറേഷന്‍

(4)ഫെര്‍ട്ടിലിറ്റി മരുന്നുകള്‍

(5)അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ ടെക്‌നിക്കുകള്‍

(6)കൃത്രിമബീജസങ്കലനം

(7)മാനസിക ചികിത്സ

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ ഗര്‍ഭനിരോധനമാര്‍ഗങ്ങളുണ്ട്.

തത്കാലികമായോ സ്ഥിരമായോ കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചവരാണ് ലൈംഗികമായി ബന്ധപ്പെടുന്നതിന് മുമ്പ് വിവിധങ്ങളായ ഗര്‍ഭനിരോധന മാര്‍ഗങ്ങളെ ആശ്രയിക്കുന്നത്.

ഗര്‍ഭനിരോധനത്തിന് പ്രകൃതിസഹജവും കൃത്രിമവുമായ നിരവധി മാര്‍ഗങ്ങള്‍ നിലവിലുണ്ട്. ഗര്‍ഭനിരോധന മാര്‍ഗത്തിന്റെ ചിലവ്, ലൈംഗികരോഗങ്ങള്‍ തടയാന്‍ കഴിയുന്നവ വേണോ, അവലംബിക്കുന്ന രീതിയുടെ ഫലപ്രാപ്തി എന്നീ കാര്യങ്ങളില്‍ ഒരു തീരുമാനത്തിലെത്തിയ ശേഷം വേണം ഗര്‍ഭനിരോധന രീതി തെരഞ്ഞെടുക്കാന്‍.

അണ്ഡവിസര്‍ജന അവബോധം

പ്രകൃതി സഹജ കുടുംബാസൂത്രണം എന്ന് ഈ രീതിയെ വിളിക്കാം. സ്ത്രീക്ക് പ്രത്യുല്‍പാദനശേഷി കൂടുന്ന ദിനങ്ങളില്‍ സംഭോഗം ഒഴിവാക്കുക. ശരീരതാപനില വര്‍ധിക്കുന്നതും യോഗീസ്രവത്തിലുണ്ടാകുന്ന മാറ്റവും നോക്കി അണ്ഡവിസര്‍ജന സമയം മനസിലാക്കാം.

ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടും ഈ രീതിയെ പറ്റി കൂടുതല്‍ മനസിലാക്കാം. 75% വിജയസാധ്യതയാണ് ഈ രീതിക്കുള്ളത്.

ബീജനാശിനികള്‍

പുരുഷബീജത്തെ നശിപ്പിക്കുന്ന ബീജനാശിനികള്‍(സ്‌പേര്‍മിസൈഡ്) ഗര്‍ഭനിരോധനത്തിനായി തെരഞ്ഞെടുക്കുന്ന രീതി വിദേശത്താണ് കൂടുതലായി പ്രചാരത്തിലുള്ളത്. ലേപനം, ജെല്ലി രൂപങ്ങളിലുള്ള ഇവ സ്ത്രീകളുടെ യോനിയിലാണ് പുരട്ടേണ്ടത്.

ബന്ധപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് പുരട്ടേണ്ട ലേപനങ്ങളും ഉണ്ട്. അടിക്കടിയുള്ള ഉപയോഗം അസ്വസ്ഥതകള്‍ക്കും അണുബാധയ്ക്കും ലൈംഗിക രോഗങ്ങള്‍ക്കും ഇടയാക്കിയേക്കും. ഉപയോഗിക്കാന്‍ എളുപ്പമാണെങ്കിലും 73% വിജയസാധ്യതയാണ് ഈ മാര്‍ഗത്തിനുള്ളത്.

കോണ്ടം(ഉറ)

ഗര്‍ഭനിരോധന ഉറകള്‍ പൊതുവെ സ്വീകാര്യമായ രീതിയാണ്. ബീജങ്ങള്‍ സ്ത്രീശരീരത്തില്‍ എത്തുന്നത് കോണ്ടം തടയുന്നു. ലൈംഗികരോഗങ്ങള്‍ തടയാന്‍ കഴിയുന്നുവെന്നതും ഇതിന്റെ ഗുണമാണ്. പുരുഷന്മാരിലും സ്ത്രീകളിലും ഉപയോഗിക്കുന്ന കോണ്ടങ്ങളുണ്ടെങ്കിലും പുരുഷന്മാര്‍ക്ക് ഉപയോഗിക്കാവുന്ന കോണ്ടമാണ് കൂടുതല്‍ പ്രചാരത്തിലുള്ളതും വിജയസാധ്യത ഉള്ളതും. 84% വിജയസാധ്യതയാണ് ഈ രീതിക്കുള്ളത്.

ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഗര്‍ഭിണി ആകാനുളള സാധ്യത 15% മാത്രമാണ്. ഒരു കോണ്ടം ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ചില പുരുഷന്മാര്‍ക്ക് കോണ്ടം ഉപയോഗം അസ്വസ്ഥതകള്‍ ഉണ്ടാക്കും.

100 ശതമാനം ഗ്യരണ്ടിയുള്ള ഗര്‍ഭനിരോധന മാര്‍ഗമല്ല ഉറകള്‍ ,ഉറ ഉപയോഗിച്ചാലും ചിലപ്പോള്‍ ഗര്‍ഭധാരണം നടക്കാം.കാരണങ്ങള്‍ :

നിര്‍മാണഘട്ടത്തിലെ പിഴവുകള്‍കൊണ്ടു കോണ്ടത്തില്‍ ചെറിയ ദ്വരങ്ങള്‍ ഉണ്ട് എന്നുവരാം.ഇതു കുഴപ്പങ്ങളുണ്ടാക്കും. ഗര്‍ഭനിരോധന ഉറയുടെ അറ്റത്തു മടിശീല പോലെ ഒരു ‘പൗച്ച്’ ഉണ്ട്.ഉറ ധരിക്കുന്ന സമയത്തു ഈ പൗച്ചില്‍ വായു പെട്ടുപോയാല്‍ ശുക്ലസ്ഖലനസമയത്ത് ഇതു പൊട്ടും.

ശുക്ലം യോനിയിലേക്ക് ഓലിച്ചിറങ്ങുകയും ചെയ്യും.മണിക്കൂറില്‍ 40-90 കി.മി സ്പീഡിലാണ് ശുക്ലം വെളിയിലേക്കുവരുന്നത്. ഇങ്ങനെ അതിവേഗം വരുന്ന ശുക്ലം എയര്‍ നിറഞ്ഞ പൗച്ചില്‍അമിത സമ്മര്‍ദം ചെലുത്തും.അങ്ങനെയാണ് അതു പൊട്ടുന്നത്.പൊട്ടലൊഴിവാക്കാന്‍ ഒന്നു ചെയ്യാം.

കോണ്ടം പായ്ക്കറ്റില്‍ നിന്നും വെളിയിലെടുത്തു നിവര്‍ത്തിയശേഷം അതിന്റെയറ്റം (പൗച്ച്)വിരലുകളുപയോഗിച്ച് ഞെക്കുക.(തള്ളവിരലും ചൂണ്ടു വിരലും ഉപയോഗിച്ച്) ഉള്ള വായു വെളിയില്‍ പൊയ്‌ക്കൊള്ളും.കോണ്ടത്തിന്റെ കൂടെ സ്‌പേമിസൈഡ് കൂടി ഉപയോഗിച്ചാല്‍ ഗര്‍ഭനിരോധനം ഫലപ്രദമാകും.

ഡയഫ്രം

ഗര്‍ഭാശയമുഖത്ത് ധരിക്കുന്ന ഒന്നാണ് ഡയഫ്രം. ഇതില്‍ ബീജനാശിനികള്‍ പുരട്ടുന്നത് കൂടുതല്‍ ഫലം നല്‍കും. ഉറകളേക്കാള്‍ സുരക്ഷിതമായായ രീതിയാണിത്.ലൈംഗികരോഗങ്ങളെ തടുക്കാന്‍ ഇവയ്ക്ക് ശേഷിയില്ല. ആര്‍ത്തവസമയത്ത് ഇവ ഉപയോഗിക്കാന്‍ പാടുള്ളതല്ല. 85% വിജയസാധ്യതയാണ് ഈ മാര്‍ഗത്തിനുള്ളത്.

ഡയഫ്രത്തിന് സമാനമായി സെര്‍വിക്കല്‍ ക്യാപ്പുകള്‍ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. ബീജങ്ങള്‍ ഗര്‍ഭപാത്രത്തിലേക്ക് കടക്കാതെ ഇവ സംരക്ഷിക്കുന്നു. ഇതുവരെ ഗര്‍ഭിണി ആകാത്തവരിലാണ് ഈ രീതി കൂടുതല്‍ ഫലപ്രദം. 48 മണിക്കൂര്‍ വരെ സെര്‍വിക്കല്‍ ക്യാപുകള്‍ ഉപയോഗിക്കാം.

മേല്‍പ്പറഞ്ഞ രണ്ട് ഗര്‍ഭനിരോധന ഉപാധികളും ഡോക്ടറുടെ സഹായത്തോടെ വേണം സ്ഥാപിക്കാന്‍.

ഗര്‍ഭനിരോധന സ്‌പോഞ്ച്

ടുഡെ സ്‌പോഞ്ച് എന്നും അറിയപ്പെടുന്ന ഗര്‍ഭ നിരോധന സ്‌പോഞ്ച് ബീജനാശിനികള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഗര്‍ഭാശയമുഖത്താണ് ഇത് സ്ഥാപിക്കുക. ഇതുവരെ ഗര്‍ഭിണി ആകാത്തവരിലാണ് ഈ രീതി കൂടുതല്‍ ഫലപ്രദം.

ഡയഫ്രത്തെയും സെര്‍വിക്കല്‍ ക്യാപിനെയും അപേക്ഷിച്ച് ഡോക്ടറുടെ സഹായം ആവശ്യമില്ലെങ്കിലും ഇവ ഗര്‍ഭാശയമുഖത്ത് സ്ഥാപിക്കുന്നത് അല്‍പം സങ്കീര്‍ണമാണ്. ലൈംഗികരോഗ പ്രതിരോധശേഷിയില്ല. മാസമുറ സമയത്ത് ഉപയോഗിക്കരുത്.

ഗര്‍ഭനിരോധന ഗുളികകള്‍

സ്ത്രീ ഹോര്‍മോണുകളായ ഈസ്ട്രജും പ്രൊജസ്റ്റോസ്റ്റിറോണുമാണ് മിക്കവാറും ഗര്‍ഭനിരോധന ഗുളികകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ദിവസവും ഉപയോഗിക്കുകയാണെങ്കില്‍ ഈ രീതി 92% ഫലപ്രദമാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇവ കഴിക്കാവൂ. ഹോര്‍മോണ്‍ ഗുളികള്‍ ആയതിനാല്‍ തന്നെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം.

ഗര്‍ഭനിരോധന പാച്ചുകള്‍

ദിവസവും ഗുളിക കഴിക്കാന്‍ മറക്കുന്നവര്‍ക്ക് വേണ്ടിയാണ് പാച്ചുകള്‍. ഓര്‍ത്തോ ഇവ്ര പാച്ചുകള്‍ എന്നറിയപ്പെടുന്ന ഇവ ശരീരത്തില്‍ ധരിക്കാവുന്നതാണ്. ആഴ്ചയില്‍ ഒരിക്കല്‍ മാറ്റി ധരിക്കേണ്ടതാണ്. ഗുളികളെ പോലെ ഹോര്‍മോണ്‍ ഉപയോഗിച്ചാണ് ഇവ ഗര്‍ഭധാരണം തടയുന്നത്. ഗുളികളുടെ അത്രതന്നെ ഫലപ്രദവുമാണ്.

വജൈനല്‍ റിംഗ്

യോനിയില്‍ ധരിക്കാവുന്ന പ്ലാസ്റ്റിക് റിംഗുകളാണിവ. ഗുളികയെയും പാച്ചുകളെയും പോലെ ഹോര്‍മോണ്‍ ഉപയോഗിച്ചുള്ള ഗര്‍ഭനിരോധമാര്‍ഗമാണിത്. മാസത്തില്‍ ഒരു തവണയേ മാറ്റേണ്ടതുള്ളു. യോനിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനും പാര്‍ശ്വഫലങ്ങള്‍ക്കും സാധ്യതയുണ്ട്.

ഗര്‍ഭനിരോധന കുത്തിവെപ്പ്

ഡിപ്പോ പ്രോവെറ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍ കുത്തിവെപ്പുകള്‍ മൂന്നുമാസം വരെ ഗര്‍ഭധാരണം തടയും. 97% വിജയസാധ്യതയാണ് ഈ മാര്‍ഗത്തിനുള്ളത്. വര്‍ഷത്തില്‍ നാല് തവണ മാത്രമേ ഇവ ഉപയോഗിക്കാന്‍ പാടുള്ളു.

ഇംപ്ലാന്റ്

കണ്ടാല്‍ തീപ്പെട്ടിക്കൊള്ളി പോലെ തോന്നിക്കുന്ന ഹോര്‍മോണ്‍ കാപ്‌സ്യൂളുകള്‍ കയ്യുടെ തൊലിക്കടിയില്‍ വെക്കുന്ന രീതിയാണിത്. മൂന്നുവര്‍ഷം വരെയാണ് ഇവയുടെ ആയുസ്.99% വിജയസാധ്യതയുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം.

ഐയുഡി

ഇന്റെറായൂട്ടറൈന്‍ ഡിവൈസ് എന്നറിയപ്പെടുന്ന ഈ ഉപകരണം പൊളിത്തീന്‍ നിര്‍മ്മിതമാണ്. കോപ്പര്‍-ടി പോലെ ചെറുകമ്പികള്‍ ചുറ്റിയ ലൂപ്പുകളുമുണ്ട്. ഡോക്ടറുടെ സഹാത്തോടെ ഗര്‍ഭപാത്രത്തില്‍ ഇവ നിക്ഷേപിക്കാം.പത്ത് വര്‍ഷം വരെയാണ് ഇവയുടെ കാലാവധി. എന്നാല്‍ ഇതുവരെ ഗര്‍ഭം ധരിക്കാത്ത സ്ത്രീകളില്‍ ഐയുഡി ഗര്‍ഭപാത്രം വികസിക്കുന്നതിന് കാരണമാകും. അതിനാല്‍ കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഡോക്ടര്‍മാര്‍ ഈ രീതി നിര്‍ദ്ദേശിക്കാറില്ല.

വന്ധ്യംകരണം

ഭാവിയില്‍ കുട്ടികള്‍ വേണ്ട എന്ന് തീരുമാനിക്കുന്നവര്‍ക്ക് ശാശ്വതമായ മാര്‍ഗമാണിത്. സ്ത്രീകളില്‍ അണ്ഡങ്ങള്‍ ഗര്‍ഭപാത്രത്തിലെത്തിക്കുന്ന അണ്ഡവാഹിനിക്കുഴലുകളില്‍ കെട്ട് ഇടുന്ന രീതിയാണ് ട്യൂബക്ടമി. ശസ്ത്രക്രിയയിലൂടെയാണ് അണ്ഡവാഹിനിക്കുഴലുകള്‍ക്ക് (ഫല്ലോപിയന്‍ ട്യൂബ്) കെട്ടിടുന്നത്.

ട്യൂബല്‍ ഇംപ്ലാന്റ്‌സിലൂടെ ശസ്ത്രക്രിയ കൂടാതെ ഫല്ലോപിയന്‍ ട്യൂബുകള്‍ക്ക് കെട്ട് ഇടുന്ന രീതിയുമുണ്ട്. സിലിക്കോണോ ലോഹങ്ങളോ പോലുള്ളവ ട്യൂബുകളില്‍ സ്ഥാപിക്കുന്നു. 2-3 മാസങ്ങള്‍്ക്ക് ശേഷമേ ഇവ പ്രവര്‍ത്തന നിരതമാകുകയുള്ളു. എക്‌സ്‌റേയിലൂടെ മാത്രമേ ട്യൂബുകള്‍ ബ്ലോക്കായോ എന്ന് അറിയാന്‍ സാധിക്കുകയുള്ളു. അണുബാധയ്ക്ക് സാധ്യതയുണ്ട്.

പുരുഷന്മാരില്‍ ബീജവാഹിനിയായ വാസ് ഡിഫെറന്‍സ് ശസ്ത്രക്രിയയിലൂടെ അടയ്ക്കുന്ന രീതിയാണ് വാസക്ടമി. നൂറുശതമാനം വിജയസാധ്യതയാണ് ഈ രീതിക്കുള്ളത്.

ലിംഗം പിന്‍വലിക്കല്‍

സ്ഖലനം നടക്കുന്നതിന് മുമ്പായി യോനിയില്‍ നിന്നും പുരുഷലിംഗം പിന്‍വലിക്കുന്ന രീതി പണ്ടുമുതലേ സ്വീകരിച്ചു വരുന്നതാണ്.

അടിയന്തര രീതികള്‍

ബലാത്സംഗം പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ഗര്‍ഭനിരോധനത്തിനായി അടിയന്തര രീതികള്‍ അവലംബിക്കാറുണ്ട്. ഗര്‍ഭനിരോധന ഗുളികകളില്‍ അടങ്ങിയിരിക്കുന്ന ഹോര്‍മോണുകളുടെ ഹൈഡോസ് നല്‍കുന്ന രീതിയാണിത്. ഹോര്‍മോണുകള്‍ ഇല്ലാത്ത ഗുളികളും ഉണ്ട്. ലൈംഗിക ബന്ധമുണ്ടായി 72 മണിക്കൂറിനകം ഉപയോഗിച്ചാലാണ് കൂടുതല്‍ വിജയ സാധ്യത.

എന്നാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഉപയോഗിച്ചാലും വിജയം കാണാറുണ്ട്. ഡോക്ടറുടെ സഹായത്തോടെ 5-7 ദിവസത്തിനുള്ളില്‍ കോപ്പര്‍ടി ഐയുഡി ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

35വയസില്‍ അധികം പ്രായമുള്ള സ്ത്രീകള്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. പുകവലി ശീലമോ പൊണ്ണത്തടിയോ ഉള്ളവര്‍ ഗര്‍ഭനിരോധന ഗുളികകളോ പാച്ചുകളോ റിംഗുകളോ ഉപയോഗിക്കാന്‍ പാടുള്ളതല്ല. സുരക്ഷിതമായ മാര്‍ഗങ്ങള്‍ക്കായി ഡോക്ടര്‍മാരെ സമീപിക്കുകയാണ് നല്ലത്.

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഒന്നും ഉപയോഗിക്കാത്ത പ്രത്യുല്‍പാദന ശേഷിയുള്ള ദമ്പതിമാരില്‍ ഒരു വര്‍ഷം 85% സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നു. വിവാഹശേഷം ആദ്യത്തെ കുട്ടി ജനിക്കുന്നതിന് മുമ്പ് താത്കാലികവും സുരക്ഷിതവുമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വേണം സ്വീകരിക്കാന്‍. ഹോര്‍മോണ്‍ ഉപയോഗിച്ചു കൊണ്ടുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പ്രത്യുല്‍പാദനശേഷിയെ ബാധിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*