ഫാന്‍സുകാരെന്നാല്‍ വിഡ്ഡിക്കൂട്ടമാണ്, എല്ലാവരും പാര്‍വ്വതിക്കൊപ്പം നില്‍ക്കണം: വൈശാഖന്‍..!

കസബ വിഷയം അവസാനിക്കുന്നില്ല.  ഫാന്‍സുകളെന്നാല്‍ വിഡ്ഡിക്കൂട്ടമാണെന്നും എല്ലാവരും പാര്‍വതിക്കൊപ്പം നില്‍ക്കണമെന്നും എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖന്‍. സിനിമാ താരങ്ങള്‍ക്കു വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഫാന്‍സുകാര്‍ വിഡ്ഡികളാണ്. സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ താരം ജയിലില്‍ നിന്നിറങ്ങുമ്ബോള്‍ ലഡു വിതരണം ചെയ്യുന്നവരാണവരെന്നും വൈശാഖന്‍ പറഞ്ഞു.

‘എന്‍റെ മരണം വരെ നിനക്ക് ഞാന്‍ ജോലി വാഗ്ദാനം ചെയ്യുന്നു, ലോകത്തിന്‍റെ ഏത് കോണില്‍ വേണമെന്ന് നീ പറഞ്ഞാല്‍ മതി’ – പ്രിന്റോയ്ക്ക് കസബ നിര്‍മാതാവിന്‍റെ വാഗ്ദാനം….

അതേസമയം പാര്‍വ്വതിയെ അധിക്ഷേപിക്കുന്നവരെയും വൈശാഖന്‍ വിമര്‍ശിച്ചു. പാര്‍വതി വിമര്‍ശനം നേരിടുന്നത് സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ്. പലതരത്തിലുള്ള അധിക്ഷേപമാണ് അവര്‍ നേരിടുന്നത്. ഇക്കാര്യത്തില്‍ എല്ലാവരും പാര്‍വതിക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദൃശ്യമാധ്യമങ്ങളുടെ ആധിപത്യമാണ് കേരളത്തില്‍ ഇത്തരത്തിലുള്ള സംസ്കാരമുണ്ടാവാന്‍ കാരണം. സിനിമയുടെയും ദൃശ്യമാധ്യമങ്ങളുടെയും അതിരുകടന്ന സ്വാധീനം നമ്മുടെ സംസ്കാരത്തെ ജീര്‍ണിപ്പിക്കുകയാണ്. അതിനെതിരായ പ്രതിരോധവും അതിജീവനവുമാണ് സര്‍ഗാത്മകതയെന്നും വൈശാഖന്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*