എതിരാളിയുടെ ഇടിയേറ്റ്‌ നെറ്റി കുഴിഞ്ഞു പോയി ; തലയോട്ടി തകര്‍ന്നു… പിന്നീട് സംഭവിച്ചത്…

ബോക്‌സിങ് മത്സരത്തിനിടെ എതിരാളിയുടെ ഇടിയേറ്റ് ഫ്രഞ്ച് താരം ജെറീമിയ്ക്കയുടെ നെറ്റി തകര്‍ന്നു. തായ്‌ലന്‍ഡിലെ പാതോങ് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ജെറീമിയ്ക്കയുടെ തലയോട്ടിയുടെ നെറ്റിയുടെ ഭാഗത്തിന് ഗുരുതരമായി പരിക്കേറ്റു.

മലയാളക്കരയില്‍ ഇനി എഡി തരംഗം; മാസായി മാസ്റ്റര്‍പീസ്, കിടിലന്‍ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍; മമ്മൂട്ടി തകര്‍ത്തു.! – സിനിമ റിവ്യൂ വായിക്കാം..!

മ്വായ് തായ് ബോക്‌സിംഗ് പോരിനിടെയായിരുന്നു സംഭവം. കൈമുട്ടുകള്‍ കൊണ്ടുള്ള ആക്രമണമാണ് മ്വായ് തായ് ഫൈറ്റിന്റെ പ്രത്യേകത. തായ്‌ലന്‍ഡ് എതിരാളിയുടെ കൈമുട്ടുകൊണ്ടുള്ള ഇടിയേറ്റ് ജെറീമിയുടെ നെറ്റി കുഴിഞ്ഞുപോവുകയായിരുന്നു. ഇതേതുടര്‍ന്ന് ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇപ്പോള്‍ ഇയാള്‍ സുഖം പ്രാപിച്ച് വരികയാണ്.

റീമിയുടെ ചിത്രങ്ങള്‍ സുഹൃത്ത് ജോണി ബെറ്റ്‌സ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. നെറ്റിക്ക് ആഘാതമേല്‍പ്പിച്ച പ്രഹരത്തിന് ശേഷവും എതിരാളി ഇടി തുടര്‍ന്നതോടെ റഫറി ഇടപെട്ട് പൊടുന്നനെ കളിനിര്‍ത്തി.തുടര്‍ന്ന് ഉടനെ വൈദ്യ സഹായം ലഭ്യമാക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*