എന്തുകൊണ്ട് മമ്മുട്ടി മാത്രം? നിതിന്‍ രണ്‍ജി പണിക്കരെ ഒഴിവാക്കുന്നതെന്തിന്?

നടന്‍ മമ്മുട്ടിക്കെതിരെ മാത്രം കസബ വിവാദത്തില്‍ വിരലുകള്‍ ഉയരുന്നത് എന്തുകൊണ്ടെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. യഥാര്‍ഥ കുറ്റവാളിയായ സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കരെ വിമര്‍ശനങ്ങളില്‍ ഒഴിച്ചുനിര്‍ത്തുന്നത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു.

‘ഞാന്‍ എല്ലാം പറഞ്ഞില്ലേ.. എന്നെ വിട്ടുകൂടേ..’ അമ്മയെ ചുട്ടുചാമ്പലാക്കിയ അക്ഷയ്ക്ക് പറയാനുള്ളത്…!

കസബയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച്‌ നടി പാര്‍വതി പരാമര്‍ശം നടത്തിയതിന്റെയും അതിന്റെ പേരില്‍ പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ട്വിറ്ററിലുടെ എന്‍എസ് മാധവന്റെ അഭിപ്രായ പ്രകടനം. കസബയിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച്‌ ഐഎഫ്‌എഫ്കെയുടെ ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി അഭിപ്രായം പറഞ്ഞത്. ഇതിനു പിന്നാലെ മമ്മുട്ടിയുടെ ആരാധകര്‍ പാര്‍വതിക്കെതിരെരംഗത്തുവരികയായിരുന്നു. സിനിമാ രംഗത്തുനിന്നു തന്നെ പാര്‍വതിയ അനുകൂലിച്ചും എതിര്‍ത്തും പലരും രംഗത്തുവന്നു. സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച്‌ പാര്‍വതിയുടേതു പോലുള്ള ശബ്ദങ്ങള്‍ ഇനയും ഉയരേണ്ടതുണ്ടെന്ന് എന്‍എസ് മാധവന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സിനിമയിലെ സ്ത്രീവിരുദ്ധതയുടെ പേരിലുള്ള വിമര്‍ശനങ്ങള്‍ നടന്റെ നേരെ മാത്രം ഉയരുന്നതാണ് പുതിയ ട്വീറ്റിലൂടെ മാധവന്‍ ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് മമ്മുട്ടിക്കെതിരെ മാത്രം വിരലുകള്‍ ഉയരുന്നതെന്ന് മാധവന്‍ ചോദിക്കുന്നു. യഥാര്‍ഥ കുറ്റവാളിയായ നിതിന്‍ രഞ്ജി പണിക്കര്‍ എന്തുകൊണ്ട് ഒഴിവാക്കപ്പെടുന്നു. പ്രായം കൂടുതലുള്ളയാള്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയും നിതിന്റെയും മറ്റു ചെറുപ്പക്കാരുടെയും നേരെ കണ്ണടയ്ക്കുകയുമാണോ? സ്ത്രീവിരുദ്ധതയുടെ ജ്വാലകളെ കെടാതെ നിര്‍ത്തുന്നത് അവരല്ലെയെന്ന് മാധവന്‍ ചോദിച്ചു.

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പാര്‍വതി നല്‍കിയ പരാതിയില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. അതിനിടെ വിവാദത്തില്‍ പ്രതികരണവുമായി മമ്മുട്ടിയും രംഗത്തുവന്നിരുന്നു. തനിക്കു വേണ്ടി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മമ്മുട്ടിയുടെ വാക്കുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*