സിനിമയില്‍ മാത്രമുള്ള സൂപ്പര്‍ ആയുധം ഇന്ത്യയ്ക്ക് അരികെ; ഞെട്ടിത്തരിച്ച് ലോക രാജ്യങ്ങള്‍..!!

ശക്തിയുറ്റ പുതിയ ലേസര്‍ ആയുധം വികസിപ്പിക്കുന്നതിന്റെ പടിവാതില്‍ക്കലാണ് ഇന്ത്യ. യുദ്ധം തുടങ്ങും മുമ്പ് അവസാനിപ്പിക്കാന്‍ ശേഷിയുള്ള ഒരു ആയുധമാണിതെന്ന് അറിയുന്ന ലോക രാജ്യങ്ങള്‍ ഞെട്ടലിലാണ്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ ആണ് ഇത് വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്.

വണ്‍ കെ.വി ലേസര്‍ ആയുധത്തിന്റെ പരീക്ഷണം കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ആഗസ്റ്റ് അവസാനം വിജയകരമായി നടത്തിയിരുന്നു. സ്റ്റാര്‍ വാര്‍ സിനിമയിലും ഫ്‌ളാഷ് ഗോര്‍ഡണ്‍ കോമിക് ബുക്കുകളിലും കാണുന്ന തരത്തിലുള്ള ലേസര്‍ തോക്കുകളല്ല ഇവ. യുദ്ധഭൂമിയെ ടാര്‍ഗറ്റാക്കിയാല്‍ അത്രയും ഭാഗത്തെ സര്‍വതും ചാമ്പലാക്കാന്‍ ഇവയ്ക്ക് കഴിയും.

ലേസര്‍ രശ്മികളെ ലക്ഷ്യത്തിലേക്ക് പായിക്കുന്ന ഇലക്ട്രോണിക് സംവിധാനം. ഒരു യുദ്ധ ടാങ്കിലാണ് ഇത് പതിക്കുന്നതെങ്കില്‍ അത് ഉടന്‍ ഉരുകിത്തീരും. ട്രക്കില്‍ കയറ്റി കൊണ്ടുവച്ച് പായിച്ചാല്‍ സെക്കന്‍ഡുകള്‍ക്കകം ലക്ഷ്യം ചാമ്പലാകും. ഡയറക്ടഡ് എനര്‍ജി വെപ്പണ്‍ (ഡി.ഇ.ഡബ്‌ളിയു) എന്നാണ് ഇതിനെ വിളിക്കുന്നത്. സ്വകാര്യ കമ്പനികളായ കല്യാണി ഗ്രൂപ്പും റോള്‍സ് റോയിസും ഇന്ത്യയില്‍ ഈ ആയുധം വികസിപ്പിക്കാനോ നിര്‍മ്മിക്കാനോ ഉള്ള പരീക്ഷണ ഘട്ടങ്ങളിലാണ്.

കര്‍ണാടകത്തില്‍ പരീക്ഷണം നടത്തിയത് 250 മീറ്റര്‍ ദൂരെ വച്ചിരുന്ന ഒരു ലോഹക്കട്ടിയിലാണ്. ലോഹക്കട്ടി തുളയ്ക്കാന്‍ ലേസര്‍ രശ്മിക്ക് 36 സെക്കന്‍ഡ് മാത്രമേ വേണ്ടിവന്നുള്ളൂ. ഇത് വണ്‍ കെ.വി ആയുധമായിരുന്നു. 2 കെ.വി ആയുധം ഉടന്‍ പരീക്ഷിക്കും. ഇതിന് ഒരു കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തെ നശിപ്പിക്കാന്‍ കഴിയും. ഇതിന്റെ പണിപ്പുരയിലാണ് ഡി.ആര്‍ ഡി.ഒയിലെ ഗവേഷകര്‍. ഇത്തരത്തില്‍ 100 കെ.വി ലേസര്‍ ആയുധം വരെ വികസിപ്പിക്കാനാവും. പക്ഷേ അതിന് ഏതാനും വര്‍ഷങ്ങള്‍ കൂടി വേണ്ടി വരും. മിസൈലുകളെയും വിമാനങ്ങളെയും കപ്പലുകളെയും ചുട്ടെരിക്കാന്‍ ഈ ലേസര്‍ ആയുധത്തിന് നിമിഷങ്ങള്‍ മതി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*