12MP 2MP ഡ്യൂവല്‍ ക്യാമെറയില്‍ പുറത്തിറങ്ങിയ ഹുവാവെ ഹോണര്‍ 6X

2017 ല്‍  ആദ്യം പുറത്തിറങ്ങിയ ഹുവാവെയുടെ ഒരു മോഡലായിരുന്നു ഹോണര്‍ 6x .ഡ്യൂവല്‍ പിന്‍ ക്യാമെറയോടെയാണ് ഈ മോഡലുകള്‍ പുറത്തിറങ്ങിയത് .എന്നാല്‍ ഇപ്പോള്‍ ഈ മോഡലുകള്‍ക്ക് വിലക്കുറഞ്ഞിരിക്കുന്നു .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ ആണ് ഇത് ഡിസ്കൗണ്ടില്‍ ഇപ്പോള്‍ ലഭിക്കുന്നത് .

5.5-ഇഞ്ചിന്റെ ഫുള്‍ HD ഡിസ്പ്ലേയാണുള്ളത് .4 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .12 മെഗാപിക്സലിന്റെ 2 മെഗാപിക്സലിന്റെ പിന്‍ ക്യാമറയാണ് ഇതിനുള്ളത് .8 മെഗാപിക്സലിന്റെ സെല്‍ഫിക്യാമറയും ഇതിനുണ്ട് .ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം .

256GB വരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കാം .3340mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ക്യാമറകളുടെ ബൊക്കെ എഫക്റ്റ് എടുത്തുപറയേണ്ടിയിരിക്കുന്നു .

ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണില്‍ ഇത് 9999 രൂപമുതല്‍ ഇപ്പോള്‍ ലഭിക്കുന്നതാണ് .4ജിബി മോഡലിന്റെ വില വരുന്നത് 11999 രൂപയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*