ദുല്‍ഖറിനെക്കുറിച്ചും ചാക്കോച്ചക്കുറിച്ചും സംസാരിച്ച പാര്‍വ്വതി പ്രിഥ്വിരാജിനെക്കുറിച്ച് പറഞ്ഞത്..!

നസറുദ്ദീന്‍ഷാ പണ്ട് പറഞ്ഞൊരു കാര്യമുണ്ട്. നല്ല കോ ആക്ടറെ കിട്ടിയാല്‍ നല്ലത്. പക്ഷേ മോശം കോ ആക്ടറെ കിട്ടിയാലും നീ നന്നായി ചെയ്യണം. എന്നെ സംബന്ധിച്ച് വളരെ ലക്കിയാണ്. എനിക്ക് കിട്ടിയ കോ ആക്ടേസെല്ലാം ബ്രില്യന്റ് ആക്ടേഴ്‌സായിരുന്നു. അവരില്‍നിന്ന് പഠിക്കാനും അവരുമായി സഹകരിച്ച് നന്നായി ക്രിയേറ്റ് ചെയ്യാനും സാധിച്ചു.

പാര്‍വതിയുടെ പരാതിയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി; കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകും…!

ഓരോരുത്തര്‍ക്കും ഓരോ രീതിയുണ്ടെങ്കിലും പൊതുവെ ഞാന്‍ കണ്ടിട്ടുള്ളത് ടേക്കിനുമുമ്പ് സംസാരിച്ച് തമാശകള്‍ പറഞ്ഞിരുന്നിട്ട് ടേക്കിന് സമയമാകുമ്പോള്‍ പെട്ടെന്ന് കഥാപാത്രമായി മാറുന്നവരാണ് അധികവും. ചില സെല്‍ഫിഷ് ആര്‍ട്ടിസ്റ്റുകളുണ്ട്. അവര്‍ ആരോടും സംസാരിക്കില്ല. ആക്ട് ചെയ്യാന്‍ വരുന്നു പോകുന്നു. എന്നെപ്പോലെതന്നെ ആക്ടിങ്ങിനെ കാണുന്നതും അതേ ടെക്‌നിക്ക് ഉപയോഗിക്കുന്ന ആര്‍ട്ടിസ്റ്റായി തോന്നിയത് ഫഹദാണ്. ബാക്കി എല്ലാവര്‍ക്കും വ്യത്യസ്തമായ ആക്ടിങ് രീതിയാണുള്ളത്.

ദുല്‍ഖറിന്റെ രീതി വളരെ വ്യത്യസ്തമാണ്. ചാക്കോച്ചന് വേറൊരുരീതിയാണ്. നിവിന്റെ കൂടെ അഭിനയിച്ചിട്ടില്ലെങ്കിലും എങ്ങനെയാണ് നിവിന്‍ പെര്‍ഫോം ചെയ്യുന്നതെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. ബാംഗ്ലൂര്‍ഡെയ്‌സില്‍ ഒരു സീനില്‍ മാത്രമേ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നുള്ളു. ഓരോരുത്തരുടെയും വേ ഓഫ് വര്‍ക്കിംഗ് വളരെ വ്യത്യസ്തമാണ്.

അവരുടെകൂടെ നില്‍ക്കുമ്പോള്‍ ഭയങ്കര ചലഞ്ചിലാണ്. ഞാന്‍ ഡയലോഗ് പഠിക്കുന്നതും കഥാപാത്രത്തെ സമീപിക്കുന്നതും അവര് ചെയ്യുന്നതു പോലെയായിരിക്കില്ല. പ്രത്യേകിച്ച് പൃഥ്വിരാജ്. പുള്ളിക്കാരന്‍ ഫിലിം മേക്കര്‍ കൂടിയാണല്ലോ ഞാന്‍ ക്യാരക്ടറിനെപ്പറ്റി ചിന്തിക്കുമ്പോള്‍ പുള്ളിക്കാരന്‍ മൊത്തം പ്രൊഡക്ഷനെക്കുറിച്ചാകും ചിന്തിച്ചുകൊണ്ടിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*