ദിവസവും ഇരുപത് ലിറ്റര്‍ വെള്ളം കുടിച്ചില്ലെങ്കില്‍ ഈ യുവാവിന് മരണം ഉറപ്പ്- രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാനാകാത്ത ഈ യുവാവിനെ പിടികൂടിയിരിക്കുന്നത്….

ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ആരോഗ്യം നിലനിര്‍ത്താനാണ് ഇങ്ങനെ പറയുന്നത്. എന്നാലിവിടെ സ്വന്തം ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ യുവാവിന് ഇരുപത് ലിറ്റര്‍ വെള്ളം കുടിക്കണം. ജര്‍മ്മന്‍ സ്വദേശിയായ ആര്‍ക്കിടെക്ച് മാര്‍ക്ക് വുബെന്‍ ഹോസ്റ്റിനാണ് ഈ ദുരവസ്ഥ. ഡയബറ്റിക് ഇന്‍സിപിഡസ് എന്ന അപൂര്‍വരോഗത്തിന് അടിമയാണ് ഇദ്ദേഹം.

റെയില്‍ പാളത്തില്‍ രാത്രി ഒരു പെണ്‍കുട്ടിയുടെ ബോഡി അടുത്ത് ചെന്ന യുവാവ് കാഴ്ച കണ്ട് ഞെട്ടി… 

അമിത ദാഹമാണ് ഈ രോഗാവസ്ഥ. ഓര്‍മ്മവെച്ച നാള്‍ മുതല്‍ തന്നെ ഈ അസുഖം മാര്‍ക്കിനുണ്ട്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ വിയര്‍ക്കുകയും ശരീരത്തിലെ ജലാംശം നഷ്ടമാകുകയും ചെയ്യും. അമിതമായി ദാഹിക്കുമ്പോള്‍ വെള്ളം കുടിച്ചില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മാര്‍ക്കിന് മരണം സംഭവിക്കും. ഇതൊരിക്കലും മാറാത്ത അവസ്ഥയാണ്. പക്ഷെ തന്റെ ഈ അവസ്ഥയോട് പൊരുത്തപ്പെട്ട് ജീവിക്കാനാണ് മാര്‍ക്കിന് ഇഷ്്ടം.

നിങ്ങള്‍ക്ക് ലോക സുന്ദരി മാനുഷിയുടെ ഭര്‍ത്താവാകാം; പക്ഷെ ഈ യോഗ്യതകള്‍ ഉണ്ടായിരിക്കണം എന്ന് മാത്രം…

ദാഹം സഹിച്ച് ഒരു മണിക്കൂറില്‍ കൂടുതല്‍ മാര്‍ക്കിന് നില്‍ക്കാനാകില്ല. അപ്പോഴേക്കും അസ്വസ്ഥത തുടങ്ങും. ഒരു രാത്രി പോലും തുടര്‍ച്ചയായി 2 മണിക്കൂറില്‍ കുടുതല്‍ ഇദ്ദേഹം ഉറങ്ങിയിട്ടില്ല. കൂടാതെ ഒരു ദിവസം 50 പ്രാവശ്യമെങ്കിലും മൂത്രമൊഴിക്കണം. ഓരോ ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ്. യാത്ര പോകുമ്പോഴൊക്കെയാണ് മാര്‍ക്ക് ഈ അസുഖം കൊണ്ട് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*